
കുടവയറും അമിതഭാരവും കുറയ്ക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും രക്ഷയില്ലേ? പുരുഷൻമ്മാർക്ക് കുടവയര്‍ കുറയ്ക്കാന്‍ ഈ ഭക്ഷണങ്ങളൊന്ന് പരീക്ഷിച്ചു നോക്കൂ…
സ്വന്തം ലേഖകൻ
ചാടിയ വയറാണോ നിങ്ങളുടെ പ്രശ്നം? കുടവയറും അമിതഭാരവും കുറയ്ക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും രക്ഷയില്ലേ? എങ്കിൽ പുരുഷന്മാർക്ക് കുടവയർ കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ ഒന്നു പരീക്ഷിച്ചു നോക്കൂ…
1, മുട്ട
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശരീരത്തിലെ കോശങ്ങളുടെ ആവരണം നിർമിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന പോഷണമാണ് കോളൈൻ. ഇതിന്റെ സമൃദ്ധമായ സ്രോതസ്സാണ് മുട്ട. അവയങ്ങളിൽ പ്രത്യേകിച്ച് കരളിന് ചുറ്റും കൊഴുപ്പ് അടിയുന്നതിന് കാരണമായ ജീനുകളുമായി കോളൈൻ അപര്യാപ്തത ബന്ധപ്പെട്ട് കിടക്കുന്നു. മുട്ട ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് കോളൈൻ അപര്യാപ്തത പരിഹരിച്ച് കൊഴുപ്പ് ശരീരത്തിൽ അടിയാതിരിക്കാൻ സഹായിക്കുന്നു. പ്രോട്ടീൻ മുട്ടയിൽ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ദീർഘനേരം വയർ നിറഞ്ഞ പ്രതീതിയും ഇത് സൃഷ്ടിക്കും.
2. മീനും മാംസവും
കൊഴുപ്പ് കുറഞ്ഞ മാംസവും മീനും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വിശപ്പുണ്ടാക്കുന്ന ലിൻ ഹോർമോണിനെ അമർത്തി വയ്ക്കും. അമിതമായി ഭക്ഷണം കഴിക്കാതിരിക്കാൻ ഇത് സഹായിക്കുമെന്ന് അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനം.
3. ഇലക്കറികൾ
ചീര, മൈക്രോ ഗ്രീനുകൾ, ലെസ് എന്നിവ പോലുള്ള ഊർജ്ജത്തിന്റെ തോത് കുറവുള്ള പച്ചക്കറികളും ഇലകളും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തണം. ഇവയിലെ ഫൈബർ ചയാപചയം മെച്ചപ്പെടുത്തി കുടവയർ കുറയ്ക്കാൻ സഹായിക്കും.
4. സസ്യാധിഷ്ഠിത
പ്രോട്ടീൻ
പഞ്ചസാര കുറഞ്ഞതും ഫൈബർ തോത് അധികമുള്ളതുമായ സസ്യാധിഷ്ഠിത പ്രോട്ടീനുകളും ഭാരം കുറയ്ക്കാൻ പുരുഷന്മാരെ സഹായിക്കും. നട്സ്, വിത്തുകൾ, സോയ പനീർ, പയർ വർഗങ്ങൾ എന്നിവയെല്ലാം ഇതിന് ഉദാഹരണമാണ്.
5. ബ്രോക്കോളി
ഡയറ്ററി നാരുകളും വിറ്റാമിൻ സിയും ബ്രോക്കോളിയിൽ ധാരാളമുണ്ട്. പഠനങ്ങൾ അനുസരിച്ച്, ഒരു കപ്പ് ബ്രോക്കോളിയിൽ അഞ്ച് ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. ബ്രോക്കോളിയെന്ന സസ്യാഹാരം ആസ്വദിച്ച് കഴിക്കാൻ കുറച്ച് എണ്ണയും വെളുത്തുള്ളിയും ചേർത്ത് വഴറ്റാവുന്നതാണ്.