video
play-sharp-fill

എരിച്ചിൽ, സാധാരണക്കാരന്റെ നെഞ്ചിൽ..! ആന്ധ്രയില്‍ മഴ, പൊതുവിപണിയിൽ വറ്റൽ മുളകിന് തീ വില; സാധാരണക്കാര്‍ക്ക് ആശ്വാസമാകേണ്ട സപ്ലൈകോയില്‍ വറ്റൽമുളക് സ്റ്റോക്കില്ല

എരിച്ചിൽ, സാധാരണക്കാരന്റെ നെഞ്ചിൽ..! ആന്ധ്രയില്‍ മഴ, പൊതുവിപണിയിൽ വറ്റൽ മുളകിന് തീ വില; സാധാരണക്കാര്‍ക്ക് ആശ്വാസമാകേണ്ട സപ്ലൈകോയില്‍ വറ്റൽമുളക് സ്റ്റോക്കില്ല

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ആന്ധ്രയില്‍ മഴകാരണം കൃഷി നശിച്ചതോടെ പൊതുവിപണിയില്‍ വറ്റൽ മുളകിന് വില കൂടി. പൊതുവിപണിയില്‍ വറ്റല്‍മുളകിന് വില കുതിച്ചുയരുമ്പോള്‍ സാധാരണക്കാര്‍ക്ക് ആശ്വാസമാകേണ്ട സപ്ലൈകോയില്‍ മുളക് സ്റ്റോക്കില്ല.

ആവശ്യക്കാരുടെ എണ്ണം കൂടിയതോടെ സ്റ്റോക്ക് പെട്ടെന്ന് തീര്‍ന്നെന്നാണ് മറുപടി. പൊതുവിപണിയേക്കാള്‍ മൂന്നിലൊന്ന് വില മാത്രമാണ് മുളകിന് സപ്ലൈകോയിൽ ഉള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ വര്‍ഷം ഈ സമയം 114 രൂപയായിരുന്നു ഒരു കിലോ വറ്റല്‍ മുളകിന്റെ വില. ഇപ്പോഴത് 310 രൂപയായി. ഒരാഴ്ച മുൻപ് 340 ആയിരുന്നു. ഇത്രയും രൂപ കൊടുത്ത് മുളക് വാങ്ങാന്‍ കഴിയാത്ത സാധാരണക്കാര്‍ക്ക് ആശ്വാസമാകേണ്ടത് സപ്ലൈകോ വിതരണകേന്ദ്രങ്ങളാണ്. 42 രൂപയാണ് സപ്ലൈകോയില്‍ അരക്കിലോ മുളകിനു വില.