
ലക്നൗ: റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരവിനെ 9 റണ്‍സിന് തകര്‍ത്ത് പ്ലേ ഓഫിലെത്താനുള്ള നേരിയ സാധ്യത നിലനിര്‍ത്തി ലക്നൗ സൂപ്പര്‍ ജയന്‍റ്സ്.
മഴ പലവട്ടം വില്ലനായപ്പോള്‍ 19 ഓവര്‍ വീതമാക്കി കുറച്ച മത്സരത്തില്‍ 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബിക്ക് 19 ഓവറില്‍ 203 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 31 പന്തില്‍ 61 റണ്‍സെടുത്ത ക്യാപ്റ്റൻ രജത് പാട്ടീദാറാണ് ആര്‍സിബിയുടെ ടോപ് സ്കോറര്‍.
അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ടിം ഡേവിഡും (17 പന്തില്‍ 40) ക്രുനാല്‍ പാണ്ഡ്യയും(16 പന്തിൽ 28*), റൊമാരിയോ ഷെപ്പേര്‍ഡും(15 പന്തില്‍ 23*) പൊരുതി നോക്കിയെങ്കിലും 9 റണ്‍സകലെ അടിതെറ്റി വീണു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലക്നൗവിനായി 3 വിക്കറ്റെടുത്ത പ്രിന്‍സ് യാദവും 2 വിക്കറ്റെടുത്ത ഷഹബാസ് അഹമ്മദും ബൗളിംഗില്‍ തിളങ്ങി. തുടര്‍ച്ചയായ ആറ് തോല്‍വികള്‍ക്ക് ശേഷമാണ് ലക്നൗ ഒരു മത്സരം ജയിക്കുന്നത്. ഹോം ഗ്രൗണ്ടില്‍ തുടര്‍ച്ചയായ എട്ട് തോല്‍വികള്‍ക്ക് ശേഷമുള്ള ലക്നൗവിന്‍റെ ആദ്യ ജയവുമാണിത്. ജയിച്ചെങ്കിലും ലക്നൗ 6 പോയന്‍റുമായി അവസാന സ്ഥാനത്ത് തുടരുമ്പോള്‍ ജയിച്ചിരുന്നെങ്കില്‍ ഒന്നാം സ്ഥാനത്തെത്താമായിരുന്ന ആര്‍സിബി മൂന്നാം സ്ഥാനത്ത് തുടരുന്നു.







