ആര്‍.സി പ്രിന്‍റ് എം.വി.ഡി നിര്‍ത്തിയെങ്കിലും ഉടമകള്‍ക്ക് സ്വന്തമാക്കാം; പരിവാഹൻ പോര്‍ട്ടല്‍ വഴി എളുപ്പത്തില്‍ സ്വയം ഡൗണ്‍ലോഡ് ചെയ്യാം

Spread the love

തിരുവനന്തപുരം: വാഹന സംബന്ധമായ സേവനങ്ങള്‍ക്ക് ആർ.സി പ്രിന്‍റ് നല്‍കുന്ന രീതി മോട്ടോർ വാഹന വകുപ്പ് നിർത്തിയെങ്കിലും ആവശ്യമെങ്കില്‍ പൊതുജനങ്ങള്‍ക്ക് പരിവാഹൻ പോർട്ടലില്‍ നിന്ന് സ്വയം ഡൗണ്‍ലോഡ് ചെയ്യാൻ സാധിക്കും.

video
play-sharp-fill

പരിവാഹൻ പോർട്ടലില്‍ പ്രിന്റ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഓപ്ഷനില്‍ ഷാസി നമ്പറിന്റെ അവസാന അഞ്ച് അക്കം നല്‍കി വാഹനവുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ വരുന്ന ഒ.ടി.പി നല്‍കി ആർ.സി പ്രിന്‍റ് പി.വി.സി കാർഡിലോ പേപ്പറിലോ എടുക്കാം.

ഇലക്‌ട്രോണിക് ആർ.സി ഡിജി ലോക്കർ, എം പരിവാഹൻ എന്നിവയില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. തുടർ സേവനങ്ങള്‍ക്കായി അപേക്ഷിക്കുമ്പോള്‍ ആർ.സി പ്രിന്‍റ് അപ്ലോഡ് ചെയ്യുന്ന സേവനങ്ങള്‍ക്ക് വാഹൻ സിറ്റിസണ്‍ സൈഡില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ആർ.സി അപ്‌ലോഡ് ചെയ്യണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എച്ച്‌.എസ്.ആർ.പി ഫിറ്റ്മെന്‍റ് ഉള്ള അപേക്ഷകള്‍ എച്ച്‌.എസ്.ആർ.പി വാഹനില്‍ അപ്‌ലോഡ് ചെയ്തശേഷം മാത്രമേ ആർ.സി പ്രിന്‍റ് ഡൗണ്‍ലോഡ് ചെയ്യാൻ സാധിക്കുകയുള്ളൂ. ഇ-ചെല്ലാൻ /ചെക്ക് റിപ്പോർട്ട് തീർപ്പാക്കിയാല്‍ മാത്രമേ ആർ.സി പ്രിന്‍റ് ഡൗണ്‍ലോഡ് ചെയ്യാൻ സാധിക്കുകയുള്ളൂവെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.