സ്‌കൂൾ പൂട്ടി എന്ന പ്രചാരണം തെറ്റ് മന്ത്രി സി. രവീന്ദ്രനാഥ്; അധ്യയനം ഒഴികെയുള്ള മറ്റു കാര്യങ്ങളിൽ വിദ്യാലയം സജീവമാകണം

സ്‌കൂൾ പൂട്ടി എന്ന പ്രചാരണം തെറ്റ് മന്ത്രി സി. രവീന്ദ്രനാഥ്; അധ്യയനം ഒഴികെയുള്ള മറ്റു കാര്യങ്ങളിൽ വിദ്യാലയം സജീവമാകണം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്‌കൂൾ പൂട്ടി എന്നപ്രചാരണം തെറ്റ് മന്ത്രി സി. രവീന്ദ്രനാഥ്. സ്‌കൂളുകളിൽ പഠനം നിർത്തി വച്ചതുമായി ബന്ധപ്പെട്ടു ചില സംശയങ്ങൾ നിലനിൽക്കുന്നുണ്ടെന്നും സ്‌കൂൾ പൂട്ടി എന്നപ്രചാരണം തെറ്റാണെന്നും മന്ത്രി സി. രവീന്ദ്രനാഥ്. കോവിഡ് പടരുന്നതിനു സാധ്യതയുള്ളതിനാൽ കുട്ടികൾ കൂട്ടമായി വരുന്നത് ഒഴിവാക്കാനാണ് പരീക്ഷയും ക്ലാസും വേണ്ടെന്നു തീരുമാനിച്ചത്.അധ്യയനം ഒഴികെയുള്ള മറ്റു കാര്യങ്ങളിൽ വിദ്യാലയം സജീവമാകണം.

ഇനിയുള്ള ദിവസങ്ങൾ അടുത്ത അധ്യയന വർഷത്തേക്കുള്ള ഒരുക്കങ്ങൾക്കു വിനിയോഗിക്കണം. കോവിഡ് പടരുന്നതു തടയുവാനുള്ള സാമൂഹിക ഇടപെടലുകൾക്കു നേതൃത്വം നൽകുന്നതിനു അധ്യാപകർ സജീവമായി രംഗത്തുണ്ടാകണം. പുതിയ കുട്ടികൾ സ്‌കൂളിൽ ചേരുന്ന സമയമാണ്. മാതാപിതാക്കൾ സ്‌കൂളിലേക്കു വരുമ്പോൾ അവരെ സ്വീകരിക്കുവാനും മറ്റും അധ്യാപകർ വിദ്യാലയത്തിലുണ്ടാകണം. പാഠപുസ്തകങ്ങൾ സ്‌കൂളുകളിൽ എത്തിക്കൊണ്ടിരിക്കുകയാണ്. ഓരോ വിദ്യാലയവും പരിസരത്തു കോവിഡ് തടയുന്നതിന് എന്തെല്ലാം ചെയ്യണം എന്നാലോചിക്കണമെന്നും രവീന്ദ്രനാഥ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group