ഗുസ്തിയില്‍ വെള്ളി മെഡല്‍ സ്വന്തമാക്കി ഇന്ത്യയുടെ രവികുമാര്‍ ദഹിയ; കലാശപ്പോരാട്ടത്തില്‍ പരാജയപ്പെട്ടത് ലോകചാമ്പ്യനോട്; ഈ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ രണ്ടാം വെള്ളി, അഞ്ചാം മെഡല്‍
സ്വന്തം ലേഖകന്‍
ടോക്യോ: പുരുഷന്മാരുടെ 57 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ഇന്ത്യയുടെ രവികുമാര്‍ ദഹിയയ്ക്ക് ഒളിമ്പിക്‌സ് വെള്ളി. ഫൈനലില്‍ രണ്ടു തവണ ലോക ചാംപ്യനായ റഷ്യന്‍ താരം സാവുര്‍ ഉഗ്വേവിനോട് രവികുമാര്‍ പരാജയപ്പെട്ടു. 7-4 എന്ന സ്‌കോറിനായിരുന്നു രവികുമാറിന്റെ തോല്‍വി.
സുശീല്‍ കുമാറിന് ശേഷം ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ ഗുസ്തി താരമാണ് രവി കുമാര്‍. ഈ ഒളിമ്പിക്സിലെ ഇന്ത്യയുടെ രണ്ടാം വെള്ളിയും അഞ്ചാം മെഡലുമാണിത്. അഞ്ച് ഒളിമ്ബിക്സ് മെഡലുകളാണ് ഗുസ്തിയിലൂടെ ഇന്ത്യയിലെത്തിയിട്ടുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
1952 ലെ ഹെല്‍സിങ് ഒളിമ്ബിക്സിലാണ് ഇന്ത്യ ആദ്യമായി ഗുസ്തി പിടിച്ച് മെഡല്‍ നേടുന്നത്. 57 കിലോ വിഭാഗത്തില്‍ മഹാരാഷ്ട്രക്കാരനായ ഖഷബാ ദാദാസാഹേബ് ജാദവ് നേടിയതാകട്ടെ വെങ്കലവും.
പിന്നീട് നീണ്ട 56 വര്‍ഷത്തിന് ശേഷം 2008 ബെയ്ജിങ് ഒളിമ്ബിക്സ് സുശീല്‍ കുമാര്‍ നേടിയ വെങ്കലത്തിലൂടെയാണ് ഇന്ത്യ മെഡല്‍ നേടിയത്. അടുത്ത ഒളിമ്പിക്സില്‍ സുശീല്‍ വെള്ളി നേടി. ലണ്ടനില്‍ 60 കിലോ വിഭാദത്തിലെ വെങ്കല മെഡലല്‍ നേടിയതാകട്ടെ യോഗ്വേശര്‍ ദത്തും. 2016 ല്‍ സാക്ഷി മാലിക്കായിരുന്നു 58 കിലോ വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടിയത്.