video
play-sharp-fill

Saturday, May 17, 2025
Homeflashഗുരുവായൂരപ്പന് രവി പിള്ളയുടെ സമ്മാനം: 725 ഗ്രാം തൂക്കമുള്ള സ്വർണ്ണക്കിരീടം സമർപ്പിച്ചു

ഗുരുവായൂരപ്പന് രവി പിള്ളയുടെ സമ്മാനം: 725 ഗ്രാം തൂക്കമുള്ള സ്വർണ്ണക്കിരീടം സമർപ്പിച്ചു

Spread the love

സ്വന്തം ലേഖകൻ

തൃശൂർ: ഗുരുവായൂരപ്പന് മരതകക്കല്ലു പതിച്ച 725 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ കിരീടം സമ്മാനമായി സമർപ്പിച്ചു.
പ്രവാസി വ്യവസായി രവി പിള്ളയാണ് ഗുരുവായൂരപ്പന് സ്വർണ കിരീടം സമർപ്പിച്ചത്.

ഇന്ന് രാവിലെ പന്തീരടി പൂജക്ക് ശേഷം എട്ടരയോടെയാണ് 725 ഗ്രാം തൂക്കം വരുന്ന സ്വർണ കിരീടം ഭഗവാന്റെ സോപാനപ്പടിയിൽ സമർപ്പിച്ചത്.
ഭാര്യ ജീത രവിപിള്ള ,മകൻ ഗണേഷ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മകൻ ഗണേഷിന്റെ വിവാഹം നാളെ ഗുരുവായൂരിൽ വെച്ച് നടക്കുന്നുണ്ട്. അതിന്റെ മുന്നോടിയായാണ് കിരീട സമർപ്പണം നടത്തിയത് .

വലിയ ഒരു മരതക കല്ല് പിടിപ്പിച്ച കിരീടം മലബാർ ഗോൾഡ് ആണ് നിർമിച്ചത്. ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ,ദേവസ്വം ചെയർ മാൻ അഡ്വ .കെ ബി മോഹൻദാസ് ,

ഭരണ സമിതി അംഗങ്ങൾ ആയ കെ വി ഷാജി ,കെ അജിത് , അഡ്മിനി സ്ട്രെറ്റർ ബ്രിജകുമാരി , മുൻ ദേവസ്വം ഹെൽത് സൂപ്പർവൈസർ അരവിന്ദൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു .

 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments