play-sharp-fill
നിപ്പോ പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെ വണ്ടിയിടിച്ച് കൊല്ലാൻ നോക്കി: കോഴിക്കോട് കൊടിയത്തൂർ സ്വദേശി അറസ്റ്റിൽ

നിപ്പോ പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെ വണ്ടിയിടിച്ച് കൊല്ലാൻ നോക്കി: കോഴിക്കോട് കൊടിയത്തൂർ സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖകൻ

കോഴിക്കോട്: രോഗ പ്രതിരോധ പ്രവർത്തനം നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പോലും അക്രമം സംസ്ഥാനത്ത് തുടരുന്നു.

കോഴിക്കോട് മുക്കത്താണ് രോഗ പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ട ഉദ്യോഗസ്ഥനെ വാഹനം ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിപ്പ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥനെ വാഹനമിടിച്ചു പരിക്കേൽപിച്ചയാൾ പിടിയിൽ. കൊടിയത്തൂർ സ്വദേശി അബ്ദുള്ളയെയാണ് മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തത്.

കൊടിയത്തൂരു നിന്ന് ബൈക്കിൽ വരികയായിരുന്ന ഇയാൾ പരിശോധന നടത്തുകയായിരുന്ന മുക്കം പോലീസ് സ്റ്റേഷനിലെ എസ്‌ഐ അബ്ദുറഹിമാനെ മനപൂർവം ഇടിച്ച് പരുക്കേൽപിക്കുകയായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

കൈക്ക് പരുക്കേറ്റ എസ്‌ഐയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.