Spread the love

കോട്ടയം: ബ്രേക്ക്‌ഫാസ്റ്റ് ആയി ഇന്ന് ഹെല്‍ത്തിയായ ഒരു റവ ദോശ ആയാലോ? വളരെ എളുപ്പത്തില്‍ തന്നെ തയ്യാറാക്കാം. റെസിപ്പി നോക്കാം.

video
play-sharp-fill

ആവശ്യമായ ചേരുവകള്‍

റവ – 1 കപ്പ്
തൈര് – 1 കപ്പ്
ഗോതമ്ബ് പൊടി – 2 ടേബിള്‍ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
ബേക്കിംഗ് സോഡാ – 1/4 ടീ സ്പൂണ്‍
തയ്യാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു മിക്സിയുടെ ജാറിലേക്ക് റവ ഇട്ട് കൊടുത്ത് റവ നന്നായി പൊടിച്ചെടുക്കുക. റവ എടുക്കുമ്പോള്‍ നമുക്ക് വറുത്ത റവ വറുക്കാത്ത റവയും എടുക്കാവുന്നതാണ്. ശേഷം ഇതിലേക്ക് തൈര് ചേർത്ത് കൊടുക്കുക. പിന്നീട് ഗോതമ്പുപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്യുക. ഇനി ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച്‌ കൊടുത്ത് നന്നായി കലക്കി എടുത്ത ശേഷം ഇത് ഒരു 15 മിനിറ്റ് അടച്ചു വെക്കുക.

ഇനി ഇത് തുറന്നു വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച്‌ ഇതിലേക്ക് ബേക്കിംഗ് സോഡ കൂടി ചേർത്ത് മിക്സ് ചെയ്ത ശേഷം നമുക്ക് ദോശ ചുട്ടെടുക്കാവുന്നതാണ്. ഒരു ദോശകല്ല് അടുപ്പില്‍ വച്ച്‌ ചൂടാക്കിയ ശേഷം ഇതിലേക്ക് എണ്ണ തേച്ചുകൊടുക്കുക. പിന്നീട് ദോശമാവ് നന്നായി മിക്സ്‌ ചെയ്ത് ഒരു തവി മാവ് എടുത്ത് ദോശ നന്നായി ചുറ്റിച്ചു കൊടുക്കുക. ദോശ വെന്ത് കഴിയുമ്പോ നമുക്ക് ദോശക്കല്ലില്‍ നിന്നും മാറ്റി പ്ലേറ്റിലേക്ക് ഇട്ട് കൊടുക്കാം.