ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കോട്ടയം താലൂക്ക്കമ്മിറ്റി: ജിമ്മി തോമസ് -പ്രസിഡന്റ്, അരവിന്ദ് പി.ആർ – ജനറൽ സെക്രട്ടറി,രൂപേഷ് നായിക്ക് – ട്രഷറർ .

Spread the love

കോട്ടയം : കഴിഞ്ഞ ഒന്നര വർഷത്തിലധികമായി മുടങ്ങി കിടന്ന റേഷൻ കടകൾ വഴിയുള്ള മണ്ണെണ്ണ യാതൊരു മുന്നരൊക്കുവുമില്ലാതെ പുനസ്ഥാപിയ്ക്കുന്നതായി പ്രഖ്യാപിച്ച സർക്കാർ ആയത് ടാങ്കർ ലോറികളിൽ റേഷൻ കടകളിൽ എത്തിച്ച്

വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന്
ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കോട്ടയം താലൂക്ക് പൊതുയോഗം ആവശ്യപ്പെട്ടു.

കോട്ടയം താലൂക്കിലെ മണ്ണെണ്ണ മൊത്തവ്യാപാരികൾ കടകൾ ഉപേക്ഷിച്ച് പോയി,
പകരം വിദൂര താലൂക്കുകളിൽ പോയി ചെറു വാഹനങ്ങളിൽ മണ്ണെണ്ണയെടുക്കുക
യെന്നുള്ളത് നിയമവിരുദ്ധമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ബദൽ ക്രമീകരണം സർക്കാർ സ്വീകരിക്കണം.
യോഗം ആവശ്യപ്പെട്ടു.

താലൂക്ക് പ്രസിഡൻ്റ് ലിയാക്കത്ത് ഉസ്മാൻ
അദ്ധ്യക്ഷത വഹിച്ചു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ എ ഉൽഘാടനം ചെയ്തു.

സംസ്ഥാന വൈസ് പ്രസിഡൻ്റ് സേവ്യർ ജെയിംസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി കെ.കെ ശിശുപാലൻ , ജില്ലാ പ്രസിഡൻ്റ് ബാബു ചെറിയാൻ ,

ഭാരവാഹികളായ
കെ.എസ് സന്തോഷ് കുമാർ ,ജിമ്മി തോമസ്, രാജു പി കുര്യൻ , ദിലിപ് കുമാർ , സാബു ബി നായർ, സജി മാത്യം, റ്റി.ആർ രമേശ് കുമാർ,
സലിം , അരവിന്ദ് പി.ആർ പ്രസംഗിച്ചു

താലൂക്ക് കമ്മിറ്റിയുടെ
പുതിയ പ്രസിഡൻ്റായി

ജിമ്മി തോമസ്, ജനറൽ സെക്രട്ടറി അരവിന്ദ് പി.ആർ ട്രഷറർ രൂപേഷ് നായിക്ക് എന്നിവരെ തെരഞ്ഞെടുത്തു