![റേഷൻ കടകൾ ഞായറാഴ്ച പ്രവർത്തിക്കും ; ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങിയതായി ഭക്ഷ്യമന്ത്രി അറിയിച്ചു റേഷൻ കടകൾ ഞായറാഴ്ച പ്രവർത്തിക്കും ; ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങിയതായി ഭക്ഷ്യമന്ത്രി അറിയിച്ചു](https://i0.wp.com/thirdeyenewslive.com/storage/2022/03/rationnnnn.jpg?fit=820%2C450&ssl=1)
റേഷൻ കടകൾ ഞായറാഴ്ച പ്രവർത്തിക്കും ; ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങിയതായി ഭക്ഷ്യമന്ത്രി അറിയിച്ചു
സ്വന്തം ലേഖിക
തിരുവനന്തപുരം :റേഷൻ കടകൾ ഞായറാഴ്ച (നാളെ, മാർച്ച് 27 ) തുറന്ന് പ്രവർത്തിക്കും. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങിയതായി ഭക്ഷ്യമന്ത്രി അറിയിച്ചു.മാർച്ച് 28, 29 തിയതികളിൽ വിവിധ ട്രേഡ് യൂണിയൻ സംഘടനകൾ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ പശ്ചാത്തലത്തിൽ റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കില്ല. ഇത് റേഷൻ വിതരണം തടസപ്പെടുത്തിയേക്കാമെന്ന വിലയിരുത്തലിനെ തുടർന്നാണ് റേഷൻ കടകൾ ഞായറാഴ്ചയും തുറന്ന് പ്രവർത്തിക്കാൻ സർക്കാർ തീരുമാനിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാർച്ച് 28, 29 ദിവസങ്ങളിൽ പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ് തൊഴിലാളി യൂണിയനുകൾ. ഗതാഗതം, ബാങ്ക്, കൃഷി തുടങ്ങി നിരവധി മേഖലകളിലെ തൊഴിലാളികളാണ് പണി മുടക്കുന്നത്.
Third Eye News Live
0