
സംസ്ഥാനത്തെ റേഷൻ കടകളിൽ കുത്തരി കിട്ടാനില്ല ; വിതരണം ചെയ്യുന്നത് പച്ചരി മാത്രം ; അടുത്ത മാർച്ച് വരെ പ്രതിസന്ധി ; സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യം
കൊച്ചി : സംസ്ഥാനത്തെ റേഷൻ കടകളിൽ കുത്തരി ക്ഷാമം. കടകളിൽ നിന്ന് വിതരണം ചെയ്യുന്നത് പച്ചരി മാത്രമാണ് . അടുത്ത വർഷം മാർച്ച് വരെ ഈ സ്ഥിതി തുടരുമെന്നാണ് സൂചന. വിഷയത്തിൽ അടിയന്തരമായി സർക്കാർ ഇടപൊടണമെന്നാണ് റേഷൻ വ്യാപരികളുടെയും കാർഡ് ഉടമകളുടെയും ആവശ്യം.
പച്ചരിയായതോടെ കാർഡ് ഉടമകൾ പ്രതിസന്ധിയിലാണ് . പി എം ജി കെ വൈ പ്രകാരം വിതരണം ചെയ്യാൻ എഫ്‌സിഐ ഗോഡൗണുകളിൽ എത്തിയിരിക്കുന്നതും പച്ചരിയാണ്. മഞ്ഞക്കാർഡ് ഉടമകൾ മാത്രം സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം വരും. ചുവപ്പു കാർഡുകാർ 23 ലക്ഷത്തോളം .ഇതിൽ ഭൂരിഭാഗവും റേഷൻ കടകളിൽനിന്നുള്ള കുത്തരിയെയും ചാക്കരിയെയും ആശ്രയിച്ച് മാത്രം കഴിയുന്നവരാണ്.
എഎവൈ കാർഡുകാർക്ക് ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം 30 കിലോ അരിയും 4 കിലോ ഗോതമ്പും ഒരു കിലോ ആട്ടയുമാണുള്ളത്. 15 കിലോ കുത്തിരി, 5 കിലോ ചാക്കരി, 10 കിലോ പച്ചരി എന്നിങ്ങനെയാണ് ലഭിച്ചിരുന്നത്.ഇതിനു പുറമേ പിഎംജികെവൈ പദ്ധതി പ്രകാരം ഒരാൾക്ക് 5 കിലോ ധാന്യവും ലഭിക്കുമായിരുന്നു. നിലവിൽ ഇത് എല്ലാം നിലച്ചമട്ടാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
