play-sharp-fill
എട്ട് ജില്ലകളില്‍ ഒരു കിറ്റ് പോലും വിതരണം ചെയ്യാനായില്ല; സംസ്ഥാനത്ത് ആദ്യദിനം ഓണക്കിറ്റുകളുടെ വിതരണം പാളി

എട്ട് ജില്ലകളില്‍ ഒരു കിറ്റ് പോലും വിതരണം ചെയ്യാനായില്ല; സംസ്ഥാനത്ത് ആദ്യദിനം ഓണക്കിറ്റുകളുടെ വിതരണം പാളി

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യദിനം ഓണക്കിറ്റുകളുടെ വിതരണം പാളി. ‘


1031 ഓണക്കിറ്റുകള്‍ മാത്രമാണ് വിതരണം ചെയ്തത്. പാലക്കാട് 54, ആലപ്പുഴ 51, മലപ്പുറം 11, കോട്ടയം 3, കൊല്ലം ഒന്ന് എന്നിങ്ങനെയാണ് കിറ്റുകള്‍ വിതരണം ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചില സാധനങ്ങള്‍ എത്താത്തതും പാക്കിംഗ് പൂര്‍ത്തിയാക്കാത്തതും കാരണം 8 ജില്ലകളില്‍ ഒരു കിറ്റ് പോലും വിതരണം ചെയ്യാനായില്ല.

എറണാകുളം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മില്‍മയുടെ ഉല്‍പ്പന്നങ്ങള്‍ എത്തിയിട്ടില്ല. കശുവണ്ടി കോര്‍പ്പറേഷനില്‍ നിന്ന് കശുവണ്ടിയും ചില ജില്ലകളില്‍ എത്തിയില്ല. ഇതിനുപകരം ഉല്‍പ്പന്നങ്ങള്‍ പൊതു വിപണിയില്‍ നിന്ന് വാങ്ങാൻ ജില്ലാ സപ്ലൈകോ അധികൃതര്‍ക്ക് ഭക്ഷ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇന്നുമുതല്‍ എല്ലാ ജില്ലകളിലെയും റേഷൻ കടകള്‍ വഴി പൂര്‍ണ്ണതോതില്‍ കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. 5.87 ലക്ഷം വരുന്ന മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് ശനിയാഴ്ച വരെയാണ് റേഷൻ കടകളില്‍ നിന്ന് കിറ്റ് ലഭിക്കുക