Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: നാഗമ്പടം ആറ്റുമാലിയിൽ ഹോട്ടൽ നടത്തി ഒറ്റയ്ക്ക് താമസിക്കുന്ന കൗസല്യ അമ്മയ്ക്കു ‘ഞങ്ങൾ നാഗമ്പടത്തുകാർ’ എന്ന വാട്‌സ് ആപ്പ് കൂട്ടായ്മ വഴി പിരിച്ചെടുത്ത സാമ്പത്തിക സഹായം അഡ്മിൻ അജിത്ത് രാമചന്ദ്രൻ കൈമാറി.

കൂടാതെ 26 കൂട്ടം വിഭവങ്ങളടങ്ങിയ ഓണകിറ്റും കൈമാറി. ഇതിന് മുൻപും നിരവധി തവണ ഈ വാട്‌സ് ആപ്പ് കൂട്ടായ്മ വഴി ഇവർക്ക് സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്.
ആരോരുമില്ലാത്തവർക്ക് കൈത്താങ്ങാവുകയാണ് ‘ഞങ്ങൾ നാഗമ്പടത്തുകാർ’ എന്ന വാട്‌സ് ആപ്പ് കൂട്ടായ്മയുടെ ലക്ഷ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group