play-sharp-fill
വീട്ടിൽ നിന്നും റേഷൻ സാധനങ്ങൾ പിടിച്ചെടുത്ത സംഭവം ; അരി മറിച്ച് വില്പന തെളിഞ്ഞതോടെ സിപിഐ നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി

സ്വന്തം ലേഖകൻ

കരുനാഗപ്പള്ളി : വീട്ടിൽനിന്ന് 55 ചാക്ക് റേഷൻ ഭക്ഷ്യധാന്യങ്ങൾ പിടികൂടിയ സംഭവത്തിൽ സി.പി.ഐ. പ്രാദേശിക നേതാവിനെ പാർട്ടിയിൽനിന്ന് പുറത്താക്കി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് നിസാമിനെ പുറത്താക്കിയതായി ലോക്കൽ കമ്മിറ്റി സെക്രട്ടറി സുഗതൻ പിള്ള അറിയിച്ചു. സി.പി.ഐ. തഴവ ലോക്കൽ കമ്മിറ്റി അംഗം തഴവ കടത്തൂർ തോപ്പിൽതറ വീട്ടിൽ നിസാമിനെതിരേയാണ് പാർട്ടി ലോക്കൽ കമ്മിറ്റി നടപടി സ്വീകരിച്ചത്. തിങ്കളാഴ്ച രാത്രിയിലാണ് നിസാമിന്റെ വീട്ടിൽനിന്ന് 53 ചാക്ക് അരിയും രണ്ട് ചാക്ക് ഗോതമ്പും കരുനാഗപ്പള്ളി പോലീസ് പിടികൂടിയത്.

കരുനാഗപ്പള്ളി എസ്.ഐ.യുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. അരി കടത്തുന്നതിനായി ഉപയോഗിച്ച മിനിവാനും സമീപത്തുണ്ടായിരുന്ന ബൈക്കും പോലീസ് പിടിച്ചെടുത്തിരുന്നു. കരുനാഗപ്പള്ളി എ.സി.പി.ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പോലീസ് എത്തിയപ്പോഴേക്കും സ്ഥലത്തുണ്ടായിരുന്നവർ രക്ഷപ്പെട്ടിരുന്നു. റേഷൻ സാധനങ്ങളും ഒരു മാരുതി ഒമിനി കാറും, ബൈക്കും പൊലീസ് കസ്സ്റ്റഡിയിലെടുത്തു. തുടർന്ന് താലൂക്ക് സപ്ലൈ ഓഫീസറുടെ നേത്യത്വത്തിലുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.പരിശോധനയ്ക്ക് പൊലീസ് എത്തിയതോടെ നിസാം ഓടി രക്ഷപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റേഷൻ കടകളിൽ നിന്നും വാൻതോതിൽ റേഷനരിയും ഗോതമ്പും കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് നിസാം. നിസാം തഴവ സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗവും ഭാര്യ ഷീജ ഇരുപതാം വാർഡിലെ സി.പി.ഐയുടെ മുൻ വാർഡ് അംഗവുമാണ്. റേഷൻ കടകളിൽ നിന്നും വൻതോതിൽ ഭക്ഷ്യ ധന്യങ്ങൾ കടത്തുന്നതായി പൊലീസിന് രഹാസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. റേഷനരി ശേഖരിച്ച് മുന്തിയ ബ്രാൻഡ് ചാക്കുകളിൽ നിറച്ച് കടകളിലെത്തിക്കുയായിരുന്നു ഇവിടെ നടന്നു വന്നത്.

വിപണിയിൽ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള ബ്രാന്റുകളുടെ ചാക്കുകളും നിസാമിന്റെ വീട്ടിൽ നിന്നും കണ്ടെടുത്തു. റേഷനരി പിടികൂടിയ സാഹചര്യത്തിൽ പരിശോധന തുടരുമെന്ന് കരുനാഗപ്പള്ളി പൊലീസ് അറിയിച്ചു. കരുനാഗപ്പള്ളി എസ്.ഐ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.