നവംബര്‍ മാസത്തെ കുടിശ്ശിക അനുവദിച്ചു ; റേഷൻ ട്രാൻസ്പോര്‍ട്ട് കരാറുകാരുടെ അനിശ്ചിതകാല സമരം പിൻവലിച്ചു; റേഷൻ വിതരണം ബുധനാഴ്ച പുനഃരാരംഭിക്കും.

Spread the love

 

കൊച്ചി: റേഷൻ ട്രാൻസ്പോര്‍ട്ട് കരാറുകാരുടെ അനിശ്ചിതകാല സമരം പിൻവലിച്ചു. ഭക്ഷ്യമന്ത്രി ജി.ആര്‍.അനിലുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിൻവലിത്താൻ തീരുമാമായത്.ചര്‍ച്ചയില്‍ മന്ത്രി ഇടപെട്ട് കരാറുകാര്‍ക്ക് നവംബര്‍ മാസത്തെ കുടിശ്ശിക അനുവദിച്ചു. ഇതേ തുടര്‍ന്നാണ് സമരം പിൻവലിക്കാൻ തീരുമാനമായത്.

 

 

 

ഇതോടെ സംസ്ഥാനത്തെ റേഷൻ വിതരണവും സംഭരണവും ബുധനാഴ്ച പുനഃരാരംഭിക്കാൻ വഴിയൊരുങ്ങി. നവംബര്‍ മാസത്തെ കുടിശ്ശിക വിതരണം ചെയ്യുന്നതിനായി താലൂക്കുകളിലേക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഡിസംബര്‍ മാസത്തേയും ഉടനെ വിതരണം ചെയ്യാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. സപ്ലൈകോ വഴിയാണ് തുക കൈമാറേണ്ടത്.