video
play-sharp-fill
റേഷൻ മഞ്ഞ കാർഡുള്ള  അനർഹർക്ക് ഇനി ചുവപ്പ് കാർഡ്

റേഷൻ മഞ്ഞ കാർഡുള്ള അനർഹർക്ക് ഇനി ചുവപ്പ് കാർഡ്

 

സ്വന്തം  ലേഖിക

കോലഞ്ചേരി: റേഷന്‍ മഞ്ഞ കാര്‍ഡുള്ള അനര്‍ഹര്‍ക്ക് ചുവപ്പ് കാര്‍ഡ് കാണിച്ചു തുടങ്ങി. എന്നാൽ അനര്‍ഹരായവര്‍ക്ക് മഞ്ഞ കാര്‍ഡ് സ്വയം സമര്‍പ്പിക്കാന്‍ ഒരവസരം കൂടി സിവില്‍ സപ്ളൈസ് വകുപ്പ് അനുവദിക്കുന്നുണ്ട്. കണ്ടുപിടിക്കപ്പെടും മുമ്പ്‌ കാര്‍ഡുമായി സപ്ലൈസ് ഓഫീസില്‍ കാര്‍ഡ് സറണ്ടര്‍ ചെയ്യാം

റേഷന്‍ വാങ്ങുന്നവരില്‍ ഏറ്റവും താഴെയുള്ളവരാണ് അന്ത്യോദയ, അന്നയോജന കാര്‍ഡുകാരായ എ.എ വൈ മഞ്ഞകാര്‍ഡുകാര്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരെ കൂടാതെ പൊതുവിഭാഗം (സബ്‌സിഡി) കാര്‍ഡുകളും കൈവശം വച്ചു റേഷന്‍ വാങ്ങുന്നവര്‍ക്കെതിരായ നടപടിയും സിവിൽ സപ്ലെയ്‌സ് തുടങ്ങിയിട്ടുണ്ട്. ഇത്തരം കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്യാനുള്ള കാലാവധി മൂന്നു മാസം മുൻപ് അവസാനിച്ചിരുന്നു.

കൈപ്പ​റ്റിയ സാധനങ്ങളുടെ വിപണി വില ഈടാക്കുന്നതുള്‍പ്പെടെയുള്ള നിയമനടപടികളുണ്ടാകും.

റേഷന്‍ കട ഉടമകളും, പൊതുജനങ്ങളും നല്‍കുന്ന വിവരങ്ങള്‍ വച്ചാണ് ക്രമക്കേട് കാണിച്ചിട്ടുള്ള റേഷൻ ഗുണഭോക്താക്കളെ കണ്ടെത്തുന്നത്. എ.എ.വൈ കാര്‍ഡുകാര്‍ക്ക് പ്രതിമാസം 30 കിലോ അരിയും, 5 കിലോ ഗോതമ്പും 1 കിലോ പഞ്ചസാരയും ലഭിക്കും. ഇതാണ് അനര്‍ഹര്‍ കൈക്കലാക്കുന്നത്. നാലുചക്ര വാഹനം സ്വന്തമായുള്ളവര്‍ ,കാര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും കൂടി ഒരേക്കറിനു മുകളില്‍ ഭൂമിയുള്ളവര്‍, മാസ കുടുംബ വരുമാനം 25,000 രൂപയില്‍ കൂടുതല്‍ ഉള്ളവര്‍, ആദായ നികുതി അടയ്ക്കുന്നവര്‍, 1000 ചതുരശ്ര അടിക്കു മുകളില്‍ വിസ്തീര്‍ണമുള്ള വീടുള്ളവര്‍, സര്‍ക്കാര്‍, പൊതുമേഖല ജീവനക്കാര്‍, സര്‍വീസ്‌ പെന്‍ഷന്‍കാര്‍ എന്നിവരാണ് അനർഹർ.