റേഷൻകാര്‍ഡുകളുടെ തരംമാറ്റം: അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള തീയതി ജൂണ്‍ 15 ല്‍ നിന്ന് ജൂണ്‍ 30 ലേക്ക് നീട്ടി

Spread the love

തിരുവനന്തപുരം:മുൻഗണനേതരവിഭാഗത്തില്‍പ്പെട്ട വെള്ള, നീല റേഷൻകാർഡുകള്‍ മുൻഗണനാ (പിങ്ക്) വിഭാഗത്തിലേക്ക് തരംമാറ്റുന്നതിനുള്ള തീയതി നീട്ടി. അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള തീയതി ജൂണ്‍ 15 ല്‍ നിന്ന് ജൂണ്‍ 30 ലേക്കാണ് നീട്ടിയത്.

ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത അർഹരായ കുടുംബങ്ങള്‍ക്കാണ് അപേക്ഷ സമർപ്പിക്കാൻ അവസരം.

അംഗീകൃത അക്ഷയകേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിൻ പോർട്ടല്‍ (ecitizen.civilsupplieskerala.gov.in) വഴിയോ ഓണ്‍ലൈൻ ആയി അപേക്ഷ സമർപ്പിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group