റേഷൻകാർഡ് മുൻഗണനാ അദാലത്ത് ഫെബ്രുവരി 24 മുതൽ മാർച്ച് രണ്ട് വരെ
സ്വന്തം ലേഖകൻ
കോട്ടയം : അർഹതപ്പെട്ട റേഷൻ കാർഡുടമകളെ മുൻഗണനാ വിഭാഗത്തിലേക്ക് ഉൾപ്പെടുത്തുന്നതിനായി കോട്ടയം താലൂക്ക് സപ്ലൈ ഓഫീസിൽ വച്ച് ഫെബ്രുവരി 24 മുതൽ മാർച്ച് രണ്ട് വരെ മുൻഗണനാ അദാലത്ത് നടക്കും. അദാലത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ പഞ്ചായത്തിലെ ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെട്ട സർട്ടിഫിക്കറ്റ്, മാരക രോഗം ഉണ്ടെങ്കിൽ മെഡിക്കൽ സർട്ടിഫിക്കറ്റ്, പട്ടിക ജാതി – പട്ടിക വർഗ്ഗ വിഭാഗങ്ങളുടെ ജാതി സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സൽ രേഖകൾ സഹിതം താലൂക്ക് സപ്ലൈ ഓഫീസിൽ ഹാജാരാവണം.
- 24.02.2020 – കോട്ടയം മുൻസിപ്പാലിറ്റി പരിധിയിൽ ഉള്ളവർ
- 25.02.2020 – പനച്ചിക്കാട്, മീനടം, തിരുവാർപ്പ് പഞ്ചായത്തിൽ ഉൾപ്പെട്ടവർ
- 26.02.2020 – ആർപ്പൂക്കര, കുമരകം പഞ്ചായത്തിൽ ഉൾപ്പെട്ടവർ
- 27.02.2020 – അയ്മനം, വിജയപുരം, മണർകാട് പഞ്ചായത്തിൽ ഉൾപ്പെട്ടവർ
- 28.02.2020 – കുരോപ്പട, പുതുപ്പള്ളി, പാമ്പാടി പഞ്ചായത്തിൽ ഉൾപ്പെട്ടവർ
- 29.02.2020 – അയർക്കുന്നം, പള്ളിക്കത്തോട്, അകലക്കുന്നം പഞ്ചായത്തിൽ ഉൾപ്പെട്ടവർ
- 02.03.2020 – ഏറ്റുമാനൂർ, അതിരമ്പുഴ, നീണ്ടൂർ പഞ്ചായത്തിൽ ഉൾപ്പെട്ടവർ
Third Eye News Live
0
Tags :