സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കിൽ: പവന് 280 രൂപ വർദ്ധിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

സ്വർണവില എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തി. ബുധനാഴ്ച പവന് 280 രൂപകൂടി വർദ്ധിച്ചു 30,680 രൂപയായി. 3835 രൂപയാണ് ഗ്രാമിന്റെ വില.ഫെബ്രുവരി ആറിലെ വിലയായ 29,920 രൂപയിൽനിന്ന് 760 രൂപയാണ് വർദ്ധിച്ചത്. ജനുവരി ഒന്നിന് 29,000 രൂപ നിലവാരത്തിലായിരുന്ന സ്വർണവിലയാണ് ഒന്നരമാസംകൊണ്ട് 1,680 രൂപ ഉയർന്നത്.

 

 

അതേസമയം, ദേശീയ വിപണിയിൽ ഇന്നലെ വില ഉയർന്നെങ്കിലും ബുധനാഴ്ച വിലയിൽ കുത്തനെ ഇടിവുണ്ടായി. എംസിഎക്സിൽ 10 ഗ്രാമിന് 41,375 രൂപയാണ് വില.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കൊറോണ വൈറസ് ആഗോള സമ്പദ്ഘടനയെ കാര്യമായിതന്നെ ബാധിക്കുമെന്ന ആശങ്കയാണ് വിലവർധനയുടെ കാരണം. അന്തർദേശീയ വിപണിയിൽ ഔൺസിന് 1,601.77 ഡോളർനിവലാരത്തിലാണ് വ്യാപാരം.