രാഷ്ട്രീയ രക്തസാക്ഷികൾക്കെതിരായ തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പ്ലാംപാനിയുടെ പ്രസ്താവനക്കെതിരെ സിപിഎം നേതാവ് പി ജയരാജൻ
സ്വന്തം ലേഖകൻ
കണ്ണൂർ: രാഷ്ട്രീയ രക്തസാക്ഷികൾക്കെതിരായ തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പ്ലാംപാനിയുടെ പ്രസ്താവനക്കെതിരെ സിപിഎം നേതാവ് പി ജയരാജൻ. ബിഷപ്പിന്റെ പ്രസ്താവന ഖേദകരമാണ്. ചിന്താശേഷിയുള്ള ജനങ്ങൾ ഇതു തള്ളിക്കളയും. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തെ ബിഷപ്പ് പ്ലാംപാനി എങ്ങനെ കാണുമെന്ന് പി ജയരാജൻ ചോദിച്ചു.
രക്തസാക്ഷികളെ കലഹിച്ചവരായി മുദ്രയടിക്കുമ്പോൾ, രാജ്യത്തെ രക്തസാക്ഷിയാണല്ലോ ഗാന്ധിജി. ഡൽഹിയിലെ ബിർള മന്ദിറിൽ പ്രാർത്ഥനയ്ക്കായി പോകുമ്പോഴാണ്ഏറ്റവും പ്രധാനപ്പെട്ട ഗോഡ്സെ അടക്കമുള്ള മതഭ്രാന്തന്മാർ ഗാന്ധിജിയെ മൃഗീയമായി വെടിവെച്ചു കൊന്നത്. ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം രാജ്യം ഔദ്യോഗികമായി ആചരിച്ചു വരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിഷപ്പിന്റെ പരാമർശത്തിന്റെ അടിസ്ഥാനത്തിലാണെങ്കിൽ, ഗാന്ധിജി ആരുമായി കലഹിക്കാൻ പോയിട്ടാണ് വെടിയേറ്റു മരിച്ചതെന്ന് ജയരാജൻ ചോദിച്ചു. ഇത് ഒറ്റപ്പെട്ട പ്രസ്താവനയല്ല. ബിഷപ്പ് പ്ലാംപാനി നേരത്തെ ബിജെപിയെ പിന്തുണയ്ക്കുമെന്ന്
പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ അദ്ദേഹത്തിന്റെ അനുയായികൾ ഉൾപ്പെടെ ഇത് അവജ്ഞയോടെ തള്ളിക്കളഞ്ഞുവെന്നും പി ജയരാജൻ പറഞ്ഞു.
കണ്ടവന്മാരോട് അനാവശ്യമായി കലഹിക്കാൻ പോയി വെടിയേറ്റു മരിച്ചവരാണ് രക്തസാക്ഷികൾ എന്നാണ് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പ്ലാംപാനി അഭിപ്രായപ്പെട്ടത്. പൊലീസ് ഓടിച്ചപ്പോൾ പാലത്തിൽ നിന്ന് വീണു മരിച്ചവരുമുണ്ടാകാമെന്ന് ബിഷപ്പ് പറഞ്ഞു. കണ്ണൂർ ചെറുപുഴയിൽ കെസിവൈഎം യുവജനദിനാഘോഷ വേദിയിലാണ് ബിഷപ്പിന്റെ വിവാദ പരാമർശം.
രാഷ്ട്രീയ രക്തസാക്ഷികളെപ്പോലെയല്ല അപ്പോസ്തലന്മാർ.
സത്യത്തിനും നൻമയ്ക്കും വേണ്ടി ജീവൻ ബലിയർപ്പിച്ചവരാണ് അപ്പോസ്തലൻമാർ. ഈ പന്ത്രണ്ട് അപ്പോസ്തലൻമാരും
രക്തസാക്ഷികളായി മരിച്ചവരാണ്. രാഷ്ട്രീയക്കാരുടെ രക്തസാക്ഷികളെപ്പോലെയല്ല,അപ്പോസ്തലൻമാരുടെ
രക്തസാക്ഷിത്വമെന്നും ബിഷപ്പ് പ്ലാംപാനി പറഞ്ഞു.