
കോഴിക്കോട്: വരുന്ന തെരഞ്ഞെടുപ്പില്‍ നോക്കി വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത് റാപ്പർ വേടൻ.
കോഴിക്കോട് നടന്ന പരിപാടിയിലാണ് വേടൻ പരിപാടി കാണാനെത്തിയവർക്ക് ഉപദേശം നല്‍കിയത്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ വ്യാപകമായി പ്രചരിച്ചു.
മൂന്നുനാലു മാസത്തിനുള്ളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് വരാൻ പോകുന്നുവെന്നും നോക്കി വോട്ട് ചെയ്യണമെന്നുമാണ് വേടന്റെ ഉപദേശം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യയില്‍ സ്വതന്ത്രമായി ഇങ്ങനെയൊരു സ്ഥലത്ത് ഒത്തുകൂടാൻ കഴിയുന്നത്, വിപ്ലവപ്പാട്ടുകള്‍ പാടാൻ പറ്റുന്നത്, സഹമനുഷ്യരെ സ്‌നേഹിക്കാനും സഹായിക്കാനും പറ്റുന്നത് ഇവിടെ ന്യൂനപക്ഷജനങ്ങള്‍ ശക്തമായി നില്‍ക്കുന്നതുകൊണ്ടുമാത്രമാണെന്നും വേടൻ പറഞ്ഞു.







