പീഡനവീരൻമാർക്ക് കുമ്പസാരക്കൂടുകൾ കാമകേന്ദ്രങ്ങൾ..! കുമ്പസാര രഹസ്യം മുതലെടുത്ത് വീട്ടമ്മമാരെ പീഡിപ്പിക്കുന്ന വൈദികരുടെ എണ്ണം വർദ്ധിക്കുന്നു: തിരുവല്ലയ്ക്കും, ഇടുക്കിയ്ക്കും പിന്നാലെ കണ്ണൂരിലും കുമ്പസാര രഹസ്യം ഉപയോഗിച്ച് പീഡനം

Spread the love

തേർഡ് ഐ ബ്യൂറോ

കൊച്ചി: കുമ്പസാര രഹസ്യം പുറത്തു പറയരുതെന്നും, ഇത് വൈദികൻ നിധി പോലെ സൂക്ഷിച്ചു വയ്ക്കണമെന്നുമാണ് ദൈവഹിതം..! എന്നാൽ, ഈ കുമ്പസാര രഹസ്യം തന്നെ സ്ത്രീകളുടെയും, വീട്ടമ്മാരുടെയും യുവതികളുടെയും മടിക്കുത്തഴിക്കാൻ ഉപയോഗിക്കുകയാണ് ചില വൈദികർ. കഴിഞ്ഞ ഒരു വർഷത്തിനിടെ കുമ്പസാര രഹസ്യം മുതലെടുത്ത് വീട്ടമ്മമാരെ പീഡിപ്പിച്ചതിനു അഞ്ചിലേറെ വൈദികരാണ് കേസിൽ കുടുങ്ങിയിരിക്കുന്നത്.

തിരുവല്ലയിൽ വീട്ടമ്മയെ കുമ്പസാര രഹസ്യം മുതലെടുത്തു നാലു വൈദികരാണ് കൈമാറി പീഡിപ്പിച്ചത്. പല സ്ഥലങ്ങളിൽ പല തവണ എത്തിച്ച ഈ വൈദികൻമാർ, ഇവരെ കൈമാറി കൈമാറി പീഡിപ്പിക്കുകയായിരുന്നു. തങ്ങളുടെ ഇച്ഛ അവസാനിക്കുമ്പോൾ, മറ്റൊരു വൈദികനു കൈമാറാനും ഇവർ മടിച്ചിരുന്നില്ല. ഇത്തരത്തിൽ നാലു വൈദികരാണ് ഒരു യുവതിയെ പല തവണയായി തിരുവല്ലയിൽ പീഡിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലം ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസിൽ നാലു വൈദികരാണ് പ്രതികളായി ഉണ്ടായിരുന്നത്. ഓർത്തഡോക്‌സ് സഭയിലെ വൈദികരായ ഫാ.സോണി വർഗീസ്, ഫാ.ജെയിൻ കെ.ജോർജ്, ഫാ.ജോബ് മാത്യു, ഫാ.ജോൺസൺ മാത്യു എന്നിവർക്കെതിരെയാണ് വീട്ടമ്മയെ പീഡിപ്പിച്ചതായുള്ള പരാതി ഉയർന്നിരുന്നത്. ഈ കേസിൽ നാലു പേരെയും പൊലീസ് അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.

2018 ആഗസ്റ്റിലായിരുന്നു ഈ സംഭവങ്ങൾ അരങ്ങേറിയിരുന്നത്. വീട്ടമ്മയെ കുമ്പസാര രഹസ്യത്തിന്റെ പേരിൽ വിവിധ സ്ഥലങ്ങളിൽ കൊണ്ടു പോയാണ് ഇവർ പീഡിപ്പിച്ചിരുന്നത്. ഇത് കൂടാതെയാണ് കോട്ടയം പനച്ചിക്കാട് കുഴിമറ്റത്ത് വീട്ടമ്മയെ പെട്രോൾ ഒഴിച്ച് ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതും, കുമ്പസാര രഹസ്യത്തിന്റെ പേരിൽ വൈദികൻ പീഡിപ്പിച്ചതിനെ തുടർന്നായിരുന്നു. വീട്ടമ്മയുടെ സ്വർണാഭരണങ്ങളും, പണവും കാറും അടക്കം ഇയാൾ തട്ടിയെടുത്തിരുന്നു.

ഇടുക്കിയിൽ വീട്ടമ്മയെ പള്ളിമേടയിൽ വച്ചു പോലും ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ വൈദികനും കുമ്പസാര രഹസ്യം ദുരുപയോഗം ചെയ്തിരുന്നു എന്ന സൂചനയാണ് ലഭിക്കുന്നത്. ഇത് കൂടാതെയാണ് ഇപ്പോൾ കണ്ണൂരിൽ കുമ്പസാര രഹസ്യം കൈമാറിയ രണ്ടു വൈദികർ ചേർന്നു വീട്ടമ്മയെ അതിക്രൂരമായി പീഡിപ്പിച്ചതിന്റെ കഥകൾ പുറത്തു വരുന്നത്.

ഏറ്റവും ഒടുവിൽ തലശ്ശേരി അതിരൂപതയുടെ കീഴിലുള്ള പൊട്ടൻ പ്ലാവ് സെന്റ് ജോസഫ് ചർച്ചിലെ വൈദികന്റെ
അവിഹിത ഇടപാടുകൾ പുറത്തറിയാൻ കാരണം ഇതേ ഇടവകയിലെ മുൻ വൈദികന്റെ കുടിപ്പകയാണ് എന്ന വാർത്തയാണ് പുറത്തു വരുന്നത്. രണ്ടു വൈദികരുമായി യുവതിയ്ക്കുണ്ടായിരുന്ന വഴിവിട്ട ബന്ധമാണ് ഇപ്പോൾ സംഭവം പുറത്തറിയാൻ ഇടയാക്കിയത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. കുമ്പസാര രഹസ്യത്തിന്റെ പേരിലാണ് രണ്ടു വൈദികരും ഈ യുവതിയായ വീട്ടമ്മയെ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നത്.

ഈ വിവരങ്ങൾ പ്രതിപാദിക്കുന്ന ഫോൺ സംഭാഷണമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇതോടെ പൊട്ടൻ പ്ലാവ് ഇടവകയിലെ പുരോഹിതന്മാരുടെ അവിഹിത ബന്ധങ്ങളുടെ രഹസ്യങ്ങളാണ് മറ നീക്കി പുറത്ത് വരുന്നത്.

നിലവിൽ ആരോപണ വിധേയനായ ആൾ വൈദികനായി ഇവിടെ എത്തുന്നതിന് മുൻപ് മറ്റൊരു വൈദികനാണ് ഇപ്പോൾ ആരോപണം നേരിടുന്ന യുവതിയുമായി ബന്ധം പുലർത്തിയിരുന്നത്. യുവതി കുമ്പസാരക്കൂട്ടിൽ നടത്തിയ ഏറ്റു പറച്ചിൽ മുതലെടുത്താണ് ഇയാൾ മുതലെടുപ്പ് നടത്തിയത്.

ഇടവകയുടെ സമീപത്തുള്ള ഒരു അങ്കണവാടിയിൽ ടീച്ചറായി ജോലി വാഗ്ദാനം നൽകി ഇതേ ഇടവകയിലുള്ള പ്രമുഖ യൂത്ത് കോൺഗ്രസ് നേതാവ് ശാരീരികമായി ഉപയോഗിച്ചു എന്നും എന്നാൽ ജോലി നൽകിയില്ലാ എന്നുമാണ് കുമ്പസാരത്തിനിടയിൽ യുവതി വൈദികനോട് വെളിപ്പെടുത്തിയത്.

പിന്നീട് ഇടവകയുടെ സ്‌കൂളിൽ നഴ്സ്റി ടീച്ചറായി ജോലി നൽകിയാണ് യുവതിയെ ഇയാൾ വശത്താക്കിയത്. യുവതിയെ കൂടാതെ കന്യാസ്ത്രീ അടക്കം ഇടവകയിലെ മറ്റു പെൺകുട്ടികളെ വരെ ചൂഷണം ചെയ്തതായി ഫോൺ കോളിൽ വ്യക്തമായ തെളിവ് പുറത്തു വന്നിട്ടുണ്ട്.