ബാധയൊഴിപ്പിക്കാൻ അമ്മയ്‌ക്കൊപ്പം ജ്യോത്സ്യന്റെ അടുത്തെത്തി;അമ്മയെ പുറത്തിരുത്തി പെണ്‍കുട്ടിയെ മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി;പെണ്‍കുട്ടിക്ക് നേരെ ജ്യോത്സ്യന്‍ ലൈംഗികാതിക്രമം നടത്തിയതായി പരാതി: ഒളിവില്‍ പോയ ജ്യോത്സ്യന് വേണ്ടി അന്വേഷണം

Spread the love

കൊല്ലം: ബാധയൊഴിപ്പിക്കലിനായി അമ്മയ്‌ക്കൊപ്പം എത്തിയ പെണ്‍കുട്ടിക്ക് നേരെ ജ്യോസ്ത്യന്‍ ലൈംഗികാതിക്രമം നടത്തിയതായി പരാതി. കൊല്ലം പുത്തൂരിലാണ് സംഭവം.

video
play-sharp-fill

പെണ്‍കുട്ടിയുടെയും അമ്മയുടെയും പരാതിയില്‍ മുരാരി തന്ത്രി എന്ന വെണ്ടാര്‍ സ്വദേശി രാജന്‍ ബാബുവിനെതിരെയാണ് കേസെടുത്തത്. ബാധയൊഴിപ്പിക്കലിനായി അമ്മയ്‌ക്കൊപ്പം എത്തിയതായിരുന്നു പെണ്‍കുട്ടി.

അമ്മയെ പുറത്തിരുത്തി പെണ്‍കുട്ടിയെ മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. സംഭവത്തിന് പിന്നാലെ ജ്യോത്സ്യന്‍ ഒളിവിലാണെന്നും അന്വേഷണം തുടരുന്നതായും പുത്തൂര്‍ പൊലീസ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group