
പതിനഞ്ചുകാരിയെ ഭര്‍ത്താവ് പീഡിപ്പിക്കുന്നത് ഭാര്യ ചിത്രീകരിച്ച സംഭവം; ദൃശ്യങ്ങള്‍ വിറ്റത് പതിനായിരം രൂപയ്ക്കെന്ന് വിഷ്ണു; പ്രതിയുടെ അക്കൗണ്ട് വിവരങ്ങളടക്കം പൊലീസ് പരിശോധിക്കും
സ്വന്തം ലേഖിക
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വിറ്റത് പതിനായിരം രൂപയ്ക്കെന്ന് കേസില്‍ പിടിയിലായ വിഷ്ണു.
15കാരിയായ പെണ്‍കുട്ടിയെ വിഷ്ണു പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇതേ കേസില്‍ പിടിയിലായ വിഷ്ണുവിന്റെ ഭാര്യയായ സ്വീറ്റിയാണ് ചിത്രീകരിച്ചത്. ശേഷം ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വില്‍ക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദൃശ്യങ്ങള്‍ വാങ്ങിയവര്‍ക്കെതിരെ അന്വേഷണം നീളുമെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. ഇതിനിടയിലാണ് ദൃശ്യങ്ങള്‍ വിറ്റത് വഴി പതിനായിരം രൂപ ലഭിച്ചതായി വിഷ്ണു മൊഴി നല്‍കിയത്.
മൊഴി സ്ഥിരീകരിക്കാനായി പ്രതിയുടെ അക്കൗണ്ട് വിവരങ്ങളടക്കം പൊലീസ് പരിശോധിക്കും. പീഡന ദൃശ്യങ്ങള്‍ ആര്‍ക്കൊക്കെ കൈമാറി എന്നറിയാൻ സൈബര്‍ പൊലീസിന്റെ സഹായവും അന്വേഷണസംഘം തേടും. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഇതിനോടകം തന്നെ സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്.