
കുമ്പസാരക്കൂടിനെ പീഡനമുറിയാക്കുന്ന വൈദികർ..! കണ്ണൂരിൽ വീട്ടമ്മയെ വൈദികൻ ലൈംഗികമായി ദുരുപയോഗം ചെയ്തത് കുമ്പസാര രഹസ്യം പുറത്തു പറയുമെന്നു ഭീഷണിപ്പെടുത്തി; ളോഹയ്ക്കടിയിലെ പീഡനവീരന്മാർ..! എങ്ങനെ വിശ്വസിച്ച് പെണ്ണുങ്ങൾ പള്ളിയിൽ പോകും
തേർഡ് ഐ ബ്യൂറോ
കണ്ണൂർ: സംസ്ഥാനത്ത് ആഴ്ചയിൽ ഒന്നെന്ന രീതിയിലാണ് പള്ളികളിലെ വികാരിമാരുടെ വികാര പ്രകടന വാർത്തകൾ പുറത്തു വരുന്നത്. ഇടുക്കിയ്ക്കു പിന്നാലെ കണ്ണൂരിലും വൈദികൻ വീട്ടമ്മയെ പീഡനത്തിനു ഇരയാക്കി എന്ന ഞെട്ടിക്കുന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ സജീവമായി മാറിയിരിക്കുന്നത്. ഇതെല്ലാം കാണുമ്പോൾ സാധാരണക്കാർ ചോദിക്കുന്നത്, ഇത്തരക്കാരായ വൈദികരുള്ള പള്ളിയിലേയ്ക്കു എങ്ങിനെ വീട്ടമ്മമാരെ വിശ്വസിച്ചു വിടുമെന്നതാണ്.
ഏറ്റവും ഒടുവിൽ തലശ്ശേരി അതിരൂപതയുടെ കീഴിലുള്ള പൊട്ടൻ പ്ലാവ് സെന്റ് ജോസഫ് ചർച്ചിലെ വൈദികന്റെ
അവിഹിത ഇടപാടുകൾ പുറത്തറിയാൻ കാരണം ഇതേ ഇടവകയിലെ മുൻ വൈദികന്റെ കുടിപ്പകയാണ് എന്ന വാർത്തയാണ് പുറത്തു വരുന്നത്. രണ്ടു വൈദികരുമായി യുവതിയ്ക്കുണ്ടായിരുന്ന വഴിവിട്ട ബന്ധമാണ് ഇപ്പോൾ സംഭവം പുറത്തറിയാൻ ഇടയാക്കിയത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. കുമ്പസാര രഹസ്യത്തിന്റെ പേരിലാണ് രണ്ടു വൈദികരും ഈ യുവതിയായ വീട്ടമ്മയെ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വിവരങ്ങൾ പ്രതിപാദിക്കുന്ന ഫോൺ സംഭാഷണമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇതോടെ പൊട്ടൻ പ്ലാവ് ഇടവകയിലെ പുരോഹിതന്മാരുടെ അവിഹിത ബന്ധങ്ങളുടെ രഹസ്യങ്ങളാണ് മറ നീക്കി പുറത്ത് വരുന്നത്.
നിലവിൽ ആരോപണ വിധേയനായ ആൾ വൈദികനായി ഇവിടെ എത്തുന്നതിന് മുൻപ് മറ്റൊരു വൈദികനാണ് ഇപ്പോൾ ആരോപണം നേരിടുന്ന യുവതിയുമായി ബന്ധം പുലർത്തിയിരുന്നത്. യുവതി കുമ്പസാരക്കൂട്ടിൽ നടത്തിയ ഏറ്റു പറച്ചിൽ മുതലെടുത്താണ് ഇയാൾ മുതലെടുപ്പ് നടത്തിയത്.
ഇടവകയുടെ സമീപത്തുള്ള ഒരു അങ്കണവാടിയിൽ ടീച്ചറായി ജോലി വാഗ്ദാനം നൽകി ഇതേ ഇടവകയിലുള്ള പ്രമുഖ യൂത്ത് കോൺഗ്രസ് നേതാവ് ശാരീരികമായി ഉപയോഗിച്ചു എന്നും എന്നാൽ ജോലി നൽകിയില്ലാ എന്നുമാണ് കുമ്പസാരത്തിനിടയിൽ യുവതി വൈദികനോട് വെളിപ്പെടുത്തിയത്.
പിന്നീട് ഇടവകയുടെ സ്‌കൂളിൽ നഴ്‌സ്‌റി ടീച്ചറായി ജോലി നൽകിയാണ് യുവതിയെ ഇയാൾ വശത്താക്കിയത്. യുവതിയെ കൂടാതെ കന്യാസ്ത്രീ അടക്കം ഇടവകയിലെ മറ്റു പെൺകുട്ടികളെ വരെ ചൂഷണം ചെയ്തതായി ഫോൺ കോളിൽ വ്യക്തമായ തെളിവ് പുറത്തു വന്നിട്ടുണ്ട്.
ആദ്യം ഈ വൈദികൻ ചൂഷണം ചെയ്ത യുവതിയെ നിലവിൽ ആരോപണ വിധേയനായ ആൾ ഇടവക വികാരിയായി എത്തിയപ്പോൾ അശ്ലീലം പറഞ്ഞ് അടുത്തു കൂടുകയുണ്ടായി. ഈ വിവരം യുവതി നേരത്തെയുണ്ടായിരുന്ന വൈദികനെ അറിയിച്ചു. താനുമായി ബന്ധമുള്ള യുവതിയെ മാത്യു മുല്ലപ്പള്ളി വശീകരിക്കാൻ ശ്രമിക്കുന്നു എന്നറിഞ്ഞതോടെ ആദ്യം ഉണ്ടായിരുന്ന വൈദികൻ നിലവിൽ ആരോപണ വിധേയനായ വൈദികന് തിരിച്ചു പണികൊടുക്കാൻ തീരുമാനിച്ചു.
അതിനായി യുവതിയെ കൊണ്ട് തലശ്ശേരി അതിരൂപതയുടെ പിതാവായ ജോർജ്ജ് ഞരളക്കാട്ടിന്റെ അടുത്ത് വികാരിയ്‌ക്കെതിരെ പരാതി പറയിച്ചിരുന്നു. പിതാവുമായി ആരോപണ വിധേയയായ യുവതി സംസാരിക്കുന്ന ഫോൺ സംഭാഷണവും പുറത്തു വന്നിരിക്കുകയാണ്. എന്നാൽ പരാതിയിൽ കാര്യമായ നടപടിയൊന്നും അതിരൂപത എടുത്തിരുന്നില്ല.
ഇതിനു ശേഷമാണ് യുവതിയും നിലവിൽ ആരോപണ വിധേയനായ വൈദികനും തമ്മിൽ അവിഹിതം ആരംഭിച്ചത്. വൈദികന്മാരുടെ ഫോൺ സംഭാഷണം പുറത്ത് വന്നതോടെ തലശ്ശേരി അതിരൂപതയ്ക്ക് ഏറെ മാനക്കേടുണ്ടായിരിക്കുകയാണ്. പൊട്ടൻ പ്ലാവ് ഇടവകയിലെ അവിഹിത ബന്ധങ്ങൾ അന്വേഷിക്കുവാനായി അതിരൂപത ഒരു പ്രത്യേക അന്വേഷണക്കമ്മറ്റി രൂപീകരിക്കാൻ പദ്ധതിയിടുന്നതായി വിവരമുണ്ട്. അതിരൂപതയിലെ പ്രധാനികളുമായി ഇതിനെ പറ്റി ചർച്ച നടന്നതായാണ് വിവരം. സഭാ വിരുദ്ധമായ പ്രവർത്തനം നടത്തിയ വൈദികർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവിശ്യവുമായി ഒരു കൂട്ടം വൈദികർ രംഗത്തെത്തിയിട്ടുണ്ടെന്നാണ് വിവരം.
അതിരൂപതയുടെ കീഴിലുള്ള എല്ലാ ഇടവകയിലെയും വിശ്വാസികളും വൈദികർക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
ഏതാനം ദിവസങ്ങൾക്ക് മുൻപാണ് ബിജു ജോസഫ് എന്ന പേരിലുള്ള ഫെയ്സ് ബുക്ക് അക്കൗണ്ടിൽ പൊട്ടൻ പ്ലാവ് ഇടവകയിലെ വൈദികനെതിരെയുള്ള ആരോപണം ആദ്യം പ്രത്യക്ഷപെട്ടത്. പിന്നീട് പലരും ഇതേറ്റെടുക്കുകയായിരുന്നു. പള്ളിയിലെ തന്നെ ആളുകളാണ് ഇവരുടെ ബന്ധം കണ്ടെത്തിയത്. ഇടവകാംഗങ്ങൾ യുവതിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ വൈദികൻ ബലാൽക്കാരമായി കീഴ്പ്പെടുത്തുകയായിരുന്നു എന്നാണ് പറഞ്ഞത്.
ഇതിനിടയിലാണ് വൈദികൻ പള്ളിയിൽ നിന്നും ആരും അറിയാതെ കടന്ന് കളഞ്ഞത് എന്നാണ് ആരോപണം. പിന്നീട് കാസർഗോഡുള്ള ചുള്ളി ഇടവകയിലേക്ക് വൈദികനെ സ്ഥലംമാറ്റി എന്ന വിവരമാണ് ഇടവകാംഗങ്ങൾക്ക് ലഭിച്ചത്. ഏതാനം ദിവസങ്ങളായി വൈദികനെതിരായി നിരവധി ആരോപണങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഉയരുന്നുണ്ട്.