പതിനഞ്ച് വയസ്സുകാരിയെ വീട്ടില്‍ അതിക്രമിച്ച്‌ കയറി പീഡിപ്പിച്ച സംഭവം; കോട്ടയം സ്വദേശിയായ പ്രതിയുടെ ജാമ്യാപേക്ഷ പോക്സോ കോടതി തള്ളി

Spread the love

സ്വന്തം ലേഖകൻ
കൊച്ചി: പതിനഞ്ച് വയസ്സുകാരിയുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറി അച്ഛനെയും അമ്മയെയും മയക്കികിടത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി കോട്ടയം വൈക്കം സ്വദേശി അനന്തുവിന്‍റെ (25) ജാമ്യാപേക്ഷ എറണാകുളം പോക്സോ കോടതി തള്ളി.

പെണ്‍കുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലായെന്നതും, കേസന്വേഷണം പ്രാഥമികഘട്ടത്തില്‍ ആണെന്നതും ,പ്രതി ചെയ്തിരിക്കുന്ന പ്രവര്‍ത്തി അതീവ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ചാണ് പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്.

കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം. നിരവധിതവണ വീട്ടുകാരുടെ ഭക്ഷണത്തില്‍ മയക്ക് പൊടി വിതറി ഉറക്കത്തിലാക്കിയതിന് ശേഷം പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് കേസ്സ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബ്ദം കേട്ട് എത്തിയ സഹോദരന് നേരെ പ്രതി കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.

ഇയാള്‍ പാലാ , കുറവിലങ്ങാട് . കടുത്തുരുത്തി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ നിരവധി വധശ്രമക്കേസിലെയും , കഞ്ചാവ് കേസിലെയും പ്രതിയാണ്.

ചൈല്‍ഡ് ലൈനാണ് പീഡനവിവരം പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയെ മൊഴിയില്‍ കേസെടുത്ത പോലീസ് അന്നുതന്നെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.