video
play-sharp-fill

പതിമൂന്നുകാരിയായ മകന്റെ മകളെ ഒരു വർഷത്തോളം പീഡിപ്പിച്ചു: പൂഞ്ഞാർ സ്വദേശിയായ വലിയച്ഛനു 20 വർഷം കഠിന തടവ്; പെൺകുട്ടിയുടെ അച്ഛനും അമ്മയും കൂറുമാറിയിട്ടും പ്രതിയ്ക്കു ശിക്ഷ വിധിച്ച് കോടതി

പതിമൂന്നുകാരിയായ മകന്റെ മകളെ ഒരു വർഷത്തോളം പീഡിപ്പിച്ചു: പൂഞ്ഞാർ സ്വദേശിയായ വലിയച്ഛനു 20 വർഷം കഠിന തടവ്; പെൺകുട്ടിയുടെ അച്ഛനും അമ്മയും കൂറുമാറിയിട്ടും പ്രതിയ്ക്കു ശിക്ഷ വിധിച്ച് കോടതി

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: മകന്റെ പതിമൂന്നുകാരിയായ മകളെ പീഡനത്തിന് ഇരയാക്കിയ കേസിൽ 61 കാരനായ വലിയച്ഛന് 20 വർഷം കഠിന തടവും അരലക്ഷം രൂപ പിഴയും. ഈരാറ്റുപേട്ട പൊലീസ് 2018 ൽ രജിസ്റ്റർ ചെയ്ത കേസിൽ പൂഞ്ഞാർ സ്വദേശിയെയാണ് ശിക്ഷിച്ചത്.

2017 മുതൽ ഒരു വർഷത്തോളമായി പെൺകുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിക്കുകായിരുന്നു. പെൺകുട്ടിയും, പ്രതിയും ഇയാളുടെ ഭാര്യയും പെൺകുട്ടിയുടെ മാതാപിതാക്കളും സഹോദരങ്ങളും ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. പ്രതിയുടെ ഭാര്യയും, മകനും ജോലിയ്ക്കു പോകുന്ന സമയത്താണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, ഈ വിവരം ഇവർ ആരോടും പറഞ്ഞില്ല. തുടർന്നു, കുട്ടി സ്‌കൂളിലേയ്ക്കു പോകും വഴി സുഹൃത്തായ പെൺകുട്ടിയോടു പറഞ്ഞു. ഇതിനു ശേഷം സുഹൃത്തായ പെൺകുട്ടി വിവരം സ്‌കൂൾ അധികൃതരെ അറിയിച്ചു. ഇവരാണ് പീഡനത്തിനു ഇരയായ പെൺകുട്ടിയോടു വിവരങ്ങൾ ചോദിച്ചറിഞ്ഞതും വിവരം ഈരാറ്റുപേട്ട പൊലീസിനെ അറിയിച്ചതും.

തുടർന്നു, ഈരാറ്റുപേട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോട്ടയം അഡീഷണൽ ജില്ലാ ജഡ്ജി (പോക്‌സോ കോടതി) ജി.ഗോപകുമാറാണ് കേസ് പരിഗണിച്ചത്. കേസിന്റെ വിചാരണ ഘട്ടത്തിൽ പ്രതിയുടെ മകനും മരുമകളുമായ പെൺകുട്ടിയുടെ മാതാപിതാക്കൾ കൂറുമാറിയിരുന്നു.

എന്നാൽ, കുട്ടിയുടെ മൊഴി മാത്രം പരിഗണിച്ച കോടതി പ്രതിയെ ശിക്ഷിക്കുകയായിരുന്നു. സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ.എം.എൻ പുഷ്‌കരൻ പ്രോസിക്യൂഷനു വേണ്ടി കോടതിയിൽ ഹാജരായി.