play-sharp-fill
പ്രവാസി മലയാളിയുടെ ഭാര്യയെ കാറിൽ കൊണ്ടു നടന്നു ലൈംഗികമായി പീഡിപ്പിച്ചു; പാലായിലും ഈരാറ്റുപേട്ടയിലും കാറിനുള്ളിൽ വച്ച് വീട്ടമ്മയെ പീഡിപ്പിച്ചത് ഭീഷണിപ്പെടുത്തി; നഗ്നചിത്രങ്ങൾ കൈവശവമുണ്ടെന്ന ഭീഷണിയും ഫോൺ വിളിയും തുടർന്ന അയൽവാസിയായ 27 കാരൻ പിടിയിൽ; പാലായിൽ നാൽപ്പതുകാരിയെ പീഡിപ്പിച്ചത് 27 കാരനായ യുവാവ്

പ്രവാസി മലയാളിയുടെ ഭാര്യയെ കാറിൽ കൊണ്ടു നടന്നു ലൈംഗികമായി പീഡിപ്പിച്ചു; പാലായിലും ഈരാറ്റുപേട്ടയിലും കാറിനുള്ളിൽ വച്ച് വീട്ടമ്മയെ പീഡിപ്പിച്ചത് ഭീഷണിപ്പെടുത്തി; നഗ്നചിത്രങ്ങൾ കൈവശവമുണ്ടെന്ന ഭീഷണിയും ഫോൺ വിളിയും തുടർന്ന അയൽവാസിയായ 27 കാരൻ പിടിയിൽ; പാലായിൽ നാൽപ്പതുകാരിയെ പീഡിപ്പിച്ചത് 27 കാരനായ യുവാവ്

തേർഡ് ഐ ബ്യൂറോ

കോട്ടയം: പ്രവാസിമലയാളിയായ പാലാ സ്വദേശിയുടെ നാൽപ്പതുകാരിയായ ഭാര്യയെ കാറിൽ കൊണ്ടു നടന്ന് പല സ്ഥലങ്ങളിൽ എത്തിച്ചു ലൈംഗികമായി പീഡിപ്പിച്ച കേസിൽ 27 കാരനായ യുവാവ് പിടിയിൽ. വീട്ടമ്മയുടെ നഗ്നചിത്രങ്ങൾ കൈവശമുണ്ടെന്നും, ഇതു പുറത്തു വിടുമെന്നും ഭീഷണിപ്പെടുത്തിയാണ് യുവാവ് വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ പിടിയിലായ പാലാ സ്വദേശി ആഷിക് ജോസഫിനെ(27) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പാലാ സ്വദേശിയായ നാൽപ്പതുകാരിയായ വീട്ടമ്മയാണ് പരാതിക്കാരി. ഇവരുടെ അയൽവാസിയായ പ്രതി, ഇവരുടെ നഗ്നചിത്രങ്ങൾ കൈവശമുണ്ടെന്നു ഭീഷണിപ്പെടുത്തിയാണ് പീഡനത്തിന് ഇരയാക്കിയിരുന്നത്. കഴിഞ്ഞ ദിവസം പാലാ സപ്ലൈക്കോ ഓഫിസിനു സമീപത്തു നിന്നാണ് പ്രതിയായ ആഷിക് വീട്ടമ്മയെ കാറിൽ കയറ്റിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരുടെ അടുത്തെത്തി ഫോണിലുണ്ടായിരുന്ന നഗ്നചിത്രങ്ങൾ കാണിച്ചു ഭയപ്പെടുത്തി. പ്രവാസിയുടെ ഭാര്യയായ വീട്ടമ്മ ഫെയ്‌സ്ബുക്കിൽ ഇട്ട ചിത്രങ്ങൾ കൈവശപ്പെടുത്തി മോർഫ് ചെയ്താണ് പ്രതി നഗ്നചിത്രങ്ങൾ ഉണ്ടാക്കിയത്. ഈ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രതി ഭീഷണിയ്ക്കായി ഉപയോഗിക്കുകയായിരുന്നുവെന്നു പൊലീസ് പറയുന്നു.

തുടർന്നു, കാറിൽ ഇവരെ കയറ്റിയ പ്രതി വിവിധ സ്ഥലങ്ങളിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കാറിനുള്ളിൽ വച്ചാണ് ഇവരെ പ്രതി പീഡിപ്പിച്ചത്. പ്രതിയായ ആഷിക് ഇവരെ നിരന്തരം ഫോണിൽ ബന്ധപ്പെടുകയും, ഭീഷണിപ്പെടുത്തുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നു വീട്ടമ്മ പ്രതിയ്‌ക്കെതിരെ പാലാ കോടതിയിൽ പരാതി നൽകി.

തുടർന്നു പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ ഈരാറ്റുപേട്ട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.