അച്ഛന്‍ 13 വയസുകാരിയായ മകളെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; വിവരം പുറത്തറിയുന്നത് പെണ്‍കുട്ടി എട്ട് മാസം ഗര്‍ഭിണി ആയ ശേഷം

Spread the love

സ്വന്തം ലേഖിക

പത്തനംതിട്ട: കോന്നിയില്‍ അച്ഛന്‍ മകളെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി.

പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

13 വയസുകാരിയാണ് അച്ഛൻ്റെ നിരന്തര പീഡനത്തിന് ഇരയായത്. സംഭവത്തെ സംബന്ധിച്ച്‌ അറിയില്ലെന്നായിരുന്നു അമ്മയുടെ മൊഴി.

പല തവണയായി ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമം നടന്നതോടെ ബന്ധുക്കളില്‍ ചിലരാണ് പൊലീസില്‍ പരാതി നല്‍കിയത്.

കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കുട്ടിയുടെ അമ്മയേയും മറ്റൊരു സംരക്ഷണ കേന്ദ്രത്തിലേക്കും മാറ്റി.

പെണ്‍കുട്ടി എട്ട് മാസം ഗര്‍ഭിണി ആയ ശേഷമാണ് വിവരം പുറത്തറിയുന്നത്.