video
play-sharp-fill
ബലാത്സംഗകേസ് ഒത്തുതീര്‍ക്കാന്‍ സമ്മതിച്ചില്ല; യുവതിയുടെ ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കാന്‍ പൊലീസ് ശ്രമിച്ചെന്ന് പരാതി

ബലാത്സംഗകേസ് ഒത്തുതീര്‍ക്കാന്‍ സമ്മതിച്ചില്ല; യുവതിയുടെ ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കാന്‍ പൊലീസ് ശ്രമിച്ചെന്ന് പരാതി

സ്വന്തം ലേഖകൻ

ആലുവ:ബലാത്സംഗകേസ് ഒത്തുതീർക്കാൻ സമ്മതിക്കാത്തതിന് യുവതിയുടെ ഭർത്താവിനെ കള്ളക്കേസിൽ കുടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി.

കേസ് അവസാനിപ്പിച്ചെങ്കിൽ കള്ളക്കേസിൽ കുടുക്കുമെന്ന് ആലുവ ചെങ്ങാമനാട് പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് പരാതി. കഴിഞ്ഞ പത്തൊമ്പതാം തിയ്യതിയാണ് സംഭവത്തിന്റെ തുടക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരയായ യുവതി ആലുവ റൂറൽ എസ്പി ഓഫീസിൽ പ്രതിഷേധവുമായി എത്തിയതോടെ ഭർത്താവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

പ്രതിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. മൊഴി രേഖപ്പെടുത്താനെന്ന പേരിൽ അതിജീവിതയുട ഭർത്താവിനേയും ചെങ്ങമനാട് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി. പിന്നീട് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.ബലാത്സംഗ കേസ് പിൻവലിച്ചില്ലെങ്കിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് ഇരയുടെ ഭർത്താവ് പറയുന്നു.പൊലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ് ഈ കുടുംബം.