കൊച്ചിയിൽ പന്ത്രണ്ടു കാരിയെ പീഡിപ്പിച്ചു: ദമ്പതിമാർ ചേർന്ന് പീഡന ദൃശ്യങ്ങൾ പകർത്തി; കൊടുംക്രൂരത അരങ്ങേറിയത് വടുതലയിൽ

Spread the love
സ്വന്തം ലേഖകൻ
കൊച്ചി: പ്രായപൂർത്തിയാകാത്ത പന്ത്രണ്ടുകാരിയായ പെൺകുട്ടിയോടെ കൊച്ചിയിൽ കൊടും ക്രൂരത. വടുതലയിൽ പന്ത്രണ്ടുകാരിയെയാണ് സുഹൃത്തുക്കളായി എത്തിയ ദമ്പതിമാർ ചേർന്ന് ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്.
തുടർന്ന് പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോൺ ക്യാമറയിൽ ഇവർ പകർത്തുകയും ചെയ്തു. കേസിൽ അറസ്റ്റിലായ ദമ്പതിമാരായ വർഷയും ബിബിനുമാണ് തന്നെ പീഡനത്തിന് ഇരയാക്കിയതെന്നും, ഇവരാണ് ദൃശ്യങ്ങൾ പകർത്തിയതെന്നും പെൺകുട്ടി പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.
ദമ്പതിമാർ പീഡനങ്ങൾ ദൃശ്യങ്ങൾ ചിത്രീകരിച്ചുവെന്നും ഇത് കാണിച്ച് തന്നെ ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പൊലീസിന് മൊഴി നൽകി.
എന്നാൽ, ഈ ദൃശ്യങ്ങൾ നീക്കം ചെയ്തുവെന്നാണ് ദമ്പതിമാർ ചോദ്യം ചെയ്യലിനിടെ പൊലീസിനോട് പറഞ്ഞത്.
ഇവരുടെ മൊബൈൽ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി ദൃശ്യങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ദമ്പതിമാർ അറസ്റ്റിലായതിന് പിന്നാലെ കേസിലെ ഒന്നാം പ്രതിയായ ലിപിൻ കോടതിയിൽ കീഴങ്ങി.
ലിപിനാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ലിപിൻ വർഷയുടെയും ബിബിന്റെയും ഉടമസ്ഥതയിലുള്ള കടയിലെ ജീവനക്കാരനാണ്. ദമ്പതിമാരുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ പെൺകുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. പെൺകുട്ടി ഒന്നിലധികം തവണ പീഡിപ്പിക്കപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ.