
സ്വന്തം ലേഖകൻ
തൃപ്രയാര്‍: ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിഞ്ഞിരുന്ന യുവതിയുമായി സമൂഹമാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ച്, സഹായവാഗ്ദാനങ്ങൾ നല്കി ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കൈപ്പമംഗലം കൂരിക്കുഴി സ്വദേശി മൂന്നാക്കപ്പറമ്പില്‍ നിസാമുദ്ദീന്‍ (26) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിഞ്ഞിരുന്ന യുവതിയുമായി സമൂഹമാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ചിരുന്ന പ്രതി സഹായ വാഗ്ദാനവുമായെത്തി.
താമസിക്കാന്‍ വീട് ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ പ്രതി ലോഡ്ജില്‍ യുവതിയെ വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു.
വലപ്പാട് എസ്.എച്ച്.ഒ കെ.എസ്. സുശാന്തിെന്റ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.