ജി.എസ്.ടി അടയ്ക്കാന്‍ നല്കിയ ഏഴ് ലക്ഷം രൂപ വ്യാജരേഖ ഉപയോഗിച്ച് തട്ടിയെടുത്തു; ടാക്സ് പ്രാക്ടീഷണര്‍ അറസ്റ്റില്‍
സ്വന്തം ലേഖകൻ
ഇരവിപുരം: ജി.എസ്.ടി അടയ്ക്കാന്‍ നല്കിയ പണം വ്യാജരേഖ ഉപയോഗിച്ച് തട്ടിയെടുത്ത ടാക്സ് പ്രാക്ടീഷണര്‍ അറസ്റ്റില്‍. പള്ളിത്തോട്ടം അഞ്ജലി നഗര്‍ മേരി ഭവനത്തില്‍ ആല്‍ഫ്രഡ് ആനന്ദ് (42) ആണ് പിടിയിലായത്.
പള്ളിമുക്കിലെ കാര്‍ ആക്സസറീസ് സ്ഥാപനത്തിനുവേണ്ടി ടാക്സ് അടയ്ക്കാന്‍ നല്കിയ പണമാണ് തട്ടിയെടുത്തത്. പ്രതിമാസം അടയ്ക്കേണ്ട ജി.എസ്.ടി തുക ഇവര്‍ പ്രതിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കുകയായിരുന്നു.
തുടര്‍ന്ന് സിസ്റ്റം ജനറേറ്റ് ചെയ്യുന്ന ചലാന്‍ വ്യാജമായി ഇയാള്‍ സ്ഥാപനമുടയെ പണമടച്ചതായി വിശ്വസിപ്പിച്ചു. ഇപ്രകാരം ഏഴ് ലക്ഷം രൂപയോളം സ്ഥാപനമുടമയില്നിന്ന് തട്ടിയെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭീമമായ തുക ടാക്സ് കുടിശ്ശിക ആയതിനെതുടര്‍ന്ന് അധികൃതര്‍ പണം അടയ്ക്കാന്‍ സ്ഥാപനമുടമയോട് ആവശ്യപ്പെടുകയായിരുന്നു.
അധികൃതരും സ്ഥാപനമുടമയും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കബളിപ്പിക്കപ്പെട്ടതായി അറിഞ്ഞത്. സ്ഥാപനമുടമയായ ഷൈനിയുടെ പരാതിയില്‍ ഇരവിപുരം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതി പിടിയിലായത്.
ഇരവിപുരം ഇന്‍സ്പെക്ടര്‍ വി.വി. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ജയേഷ്, അനുരൂപ, ജയകുമാര്‍ സി.പി.ഒ അഭിജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.