ഭക്ഷണവും മിഠായിയും നല്‍കി പതിനൊന്നുകാരനെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 40 വര്‍ഷം കഠിന തടവ് ശിക്ഷ
സ്വന്തം ലേഖിക
തിരുവനന്തപുരം: പതിനൊന്നു വയസുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് നാല്‍പ്പത് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി.
ചിറയിന്‍കീഴ്, അക്കോട്ട് വിള, ചരുവിള പുത്തന്‍ വീട്ടില്‍ മധു എന്ന ബാലന്‍ (48) നെയാണ് നാല്‍പ്പത് വര്‍ഷം കഠിന തടവിനും അറുപതിനായിരം രൂപ പിഴയ്ക്കും വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണമെന്നും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആജ് സുദര്‍ശന്‍ വിധിയില്‍ വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2020 ല്‍ കുട്ടി അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളിനടുത്തുള്ള ഒരു റബ്ബര്‍ തോട്ടത്തില്‍ കുട്ടിയെ കൊണ്ട് പോയി രണ്ട് തവണ പീഡിപ്പിച്ചുയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
കുട്ടിക്ക് ഭക്ഷണവും മിഠായിയും വാങ്ങി നല്‍കിയാണ് പീഡനം. പ്രതി ഭീഷണിപ്പെടുത്തിയതിനാല്‍ കുട്ടി വീട്ടുകാരോടൊന്നും പീഡന വിവരം പറഞ്ഞില്ല. കുട്ടിയുടെ സ്വകാര്യ ഭാഗം മുറിഞ്ഞ് വേദന സഹിക്കാനാവാതെ കരഞ്ഞ് തുടങ്ങിയപ്പോഴാണ് അമ്മ ശ്രദ്ധിച്ചത്.
തുടര്‍ന്ന് കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് കുട്ടി സംഭവം പുറത്ത് പറഞ്ഞത്. തുടര്‍ന്ന് ചിറയിന്‍കീഴ് പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തി. കുട്ടി മജിസ്ട്രേറ്റിന് മുന്നില്‍ നല്‍കിയ രഹസ്യ മൊഴിയില്‍ മദ്യവും മയക്കു മരുന്നും ഭക്ഷണവും നല്‍ക്കി പലരും പീഡിപ്പിച്ചതായി മൊഴിയുണ്ട്.
ഇതിൻ്റെ അടിസ്ഥാനത്തില്‍ അഞ്ച് കേസുകള്‍ കൂടി പൊലീസ് എടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തു. കുട്ടി അമിതമായി ഭക്ഷണം കഴിക്കുന്നത് മുതലാക്കിയാണ് പ്രതികള്‍ കുട്ടിയെ പ്രലോഭിപ്പിച്ചത്. മറ്റ് കേസുകളും വിചാരണയിലാണ്.
നിഷ്കളങ്കനായ കുട്ടിയെ ഹീനമായ പീഡിപ്പിച്ച പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി വിധിയില്‍ പ്രതിപാദിച്ചിട്ടുണ്ട്. പിഴത്തുക കുട്ടിക്ക് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.