video
play-sharp-fill

ഫോണിലൂടെ പരിചയപ്പെട്ട യുവതിയെ; വിവാഹ വാഗ്ദാനം നല്‍കി പല സ്ഥലങ്ങളിലെത്തിച്ച്‌ പീഡിപ്പിക്കുകയും;നഗ്‌ന ചിത്രങ്ങളും വീഡിയോയും കാണിച്ച്‌ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത, കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ അറസ്റ്റില്‍.

ഫോണിലൂടെ പരിചയപ്പെട്ട യുവതിയെ; വിവാഹ വാഗ്ദാനം നല്‍കി പല സ്ഥലങ്ങളിലെത്തിച്ച്‌ പീഡിപ്പിക്കുകയും;നഗ്‌ന ചിത്രങ്ങളും വീഡിയോയും കാണിച്ച്‌ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത, കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ അറസ്റ്റില്‍.

Spread the love

 

പത്തനംതിട്ട:ഫോണിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു. കെഎസ്ആർടിസി ഡ്രൈവറേ അറസ്റ്റ് ചെയ്തു. യുവതിയുടെ പരാതിയില്‍ പത്തനംതിട്ട റാന്നി സ്വദേശി സുരേഷിനെയാണ് വെച്ചൂച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്. റാന്നി ഡിപ്പോയിലെ ഡ്രൈവര്‍ ടി എ സുരേഷാണ് പൊലീസിന്റെ പിടിയിലായത്.

 

 

ഫോണിലൂടെ യുവതിയെ പരിചയപ്പെട്ട ശേഷം വിവാഹ വാഗ്ദാനം നല്‍കി പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. 2018 ഡിസംബര്‍ മുതല്‍ പീഡിപ്പിച്ചെന്നാണ് മൊഴി. വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടപ്പോള്‍ സുരേഷ് ഒഴിഞ്ഞുമാറി. നഗ്‌ന ചിത്രങ്ങളും വീഡിയോയും കാണിച്ച്‌ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.

 

 

 

 

വെച്ചൂച്ചിറ പൊലീസാണ് യുവതിയുടെ പരാതി കിട്ടി മണിക്കൂറുകള്‍ക്കകം ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതിയെ അറസ്റ്റ് ചെയ്തത്. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ് പ്രതി സുരേഷ്. റാന്നി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group