പീഡനക്കേസിൽ കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി..! ജോലി വാഗ്ദാനം ചെയ്ത് വീണ്ടും പീഡന ശ്രമം..!! അറസ്റ്റ്
സ്വന്തം ലേഖകൻ
കൊച്ചി : പീഡനക്കേസിൽ കോടതിയിൽനിന്ന് ജാമ്യം ലഭിച്ചയാൾ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിൽ. എറണാകുളം ഞാറയ്ക്കൽ സ്വദേശി ആനന്ദനെയാണ് ഞാറയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധൻ വൈകീട്ട് പുതുവൈയ്‌പ്പ് ഭാഗത്തുവച്ച് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വീട്ടമ്മയാണ് ആക്രമണത്തിന് ഇരയായത്.
സ്കൂട്ടറിലെത്തിയ ആനന്ദൻ എൽ.എൻ.ജി ടെർമിനലിൽ ജോലി ഒഴിവുണ്ടെന്നും ഉടൻ ചെന്നാൽ വീട്ടമ്മയ്ക്കോ പരിചയത്തിലുള്ള മറ്റാർക്കെങ്കിലുമോ ജോലി വാങ്ങി നൽകാമെന്നും വാഗ്ദാനം ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തന്ത്രപൂർവ്വം സ്കൂട്ടറിൽ കയറ്റിയ ശേഷം വീട്ടമ്മയെ പുതുവൈപ്പ് എൽ.എൻ.ജി ഭാഗത്തുള്ള ആളൊഴിഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോയി. ഇയാളുടെ പ്രവർത്തിയിൽ സംശയം തോന്നിയ വീട്ടമ്മ പലവട്ടം സ്കൂട്ടർ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും നിർത്തിയില്ല. തുടർന്ന് സ്കൂട്ടറിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. ഞാറയ്ക്കൽ ഇൻസ്പെക്ടർ രാജൻ കെ അരമനയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
ഞാറയ്ക്കൽ സ്റ്റേഷനിൽ ആനന്ദനെതിരെ സമാനമായ രണ്ട് കേസുകളുണ്ട്. 2016 ൽ ബസ് കാത്തുനിന്ന 67 കാരിയെ സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ 10 വർഷം ശിക്ഷിച്ചിരുന്നു. ഹൈക്കോടതിയിൽനിന്ന് ജാമ്യമെടുത്ത് പുറത്തിറങ്ങിയ ആനന്ദൻ 2021 ൽ 53 കാരിയെ സമാനമായ രീതിയിൽ പീഡിപ്പിക്കാൻ ശ്രമിച്ചു. ഈ കേസിലും ജാമ്യത്തിലാണ്.