സ്വന്തം ലേഖകൻ
കോട്ടയം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ ശേഷം നാടുവിട്ട പ്രതിയെ വിദേശത്തുനിന്നും നാട്ടിലെത്തിയ ദിവസം അറസ്റ്റ് ചെയ്തു. അയ്മനം മര്യാത്തുരുത്ത് വിനോദ് വില്ലയിൽ പി.എസ് പ്രശാന്തിനെ ആണ് ബസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ എം.ജെ അരുൺ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഫെബ്രുവരിലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രദേശവാസിയായ പെൺകുട്ടിയെ പ്രണയം നടിച്ച് വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ച പ്രതി ഗർഭിണി ആക്കുകയായിരുന്നു. വയറുവേദന അനുഭവപ്പെട്ട പെൺകുട്ടിയെയുമായി വീട്ടുകാർ ആശുപത്രിയിൽ എത്തിയപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞത്. ആശുപത്രിയിൽ നിന്നും വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതേതുടർന്ന് പ്രതി വിദേശത്തേക്ക് കടക്കുകയായിരുന്നു. വിസിറ്റിങ് വിസയിൽ വിദേശത്തേക്ക് കടന്ന പ്രതിയെ കണ്ടെത്തുന്നതിനായി പൊലീസ് സംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് വിദേശത്ത് എംബസികളിൽ അടക്കം പ്രതിക്കായി പൊലീസ് അന്വേഷണം നടത്തുകയും ചെയ്തിരുന്നു.
ഇതേതുടർന്ന് പ്രതി നാട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു. ഇതിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ചാണ് പ്രതിയെ പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കോവിഡ് ആൻറിജൻ ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെന്ന് ഉറപ്പിച്ചശേഷം പ്രതിയെയുമായി കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തി. വെസ്റ്റ് പ്രിൻസിപ്പൽ എസ്.ഐ ടി ശ്രീജിത്ത്, എസ് ഐമാരായ നാരായണൻഉണ്ണി , രാജേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.