കൊച്ചു മകളെ പീഡിപ്പിച്ച മുത്തച്ഛന് 12 വര്‍ഷം തടവ് വിധിച്ച് കോടതി;എഴുപത്കാരന്റെ പീഡനത്തിനിരയായത് പതിനഞ്ച്കാരി

Spread the love


സ്വന്തം ലേഖിക

video
play-sharp-fill

കാഞ്ഞങ്ങാട്: കാസര്‍കോട് കൊച്ചുമകളെ പീഡിപ്പിച്ച കേസില്‍ മുത്തച്ഛന് വിവിധ വകുപ്പുകളിലായി 12 വര്‍ഷം തടവ് വിധിച്ച് കോടതി. 70-കാരനെയാണ് ഹൊസ്ദുര്‍ഗ് അതിവേഗ കോടതി ജഡ്ജി സി.സുരേഷ് കുമാര്‍ തടവ് ശിക്ഷ വിധിച്ചത്. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലാണ് നടപടി.

2017-ലാണ് പീഡനം നടന്നത്. 15 വയസ്സുകാരിയായ മുത്തച്ഛന്‍ മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. ഇന്ത്യന്‍ ശിക്ഷാനിയമം 354 (എ) പ്രകാരം രണ്ടുവര്‍ഷം, പോക്‌സോ നിയമപ്രകാരം രണ്ടുവകുപ്പുകളിലായി അഞ്ചുവര്‍ഷം വീതവുമാണ് ശിക്ഷ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശിക്ഷ ഒന്നിച്ച് അഞ്ചുവര്‍ഷം അനുഭവിച്ചാല്‍ മതിയെന്ന് വിധിന്യായത്തില്‍ പറയുന്നു. 20,000 രൂയാണ് പിഴയടയ്ക്കേണ്ടത്. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസംകൂടി തടവ് ശിക്ഷ അനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി.ബിന്ദു ഹാജരായി.