Spread the love

ന്യൂഡൽഹി: 2003ൽ‍ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതിയെ മോചിപ്പിക്കാൻ ഡൽഹി കോടതിയുടെ ഉത്തരവ്. വർഷങ്ങൾ നീണ്ട ജയിൽവാസത്തിൽ കുറ്റവാളി മാനസാന്തരപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം.

video
play-sharp-fill

ഡൽഹി യൂണിവേഴ്‌സിറ്റിയിലെ 17 വയസ്സുള്ള വിദ്യാർഥിനിയെ ബുദ്ധ ജയന്തി പാർക്കിൽവച്ച് പീഡിപ്പിച്ച കേസിലാണ് പ്രതിയായ രാഷ്ട്രപതിയുടെ സുരക്ഷാ ചുമതല നിർവഹിക്കുന്ന പ്രത്യേക സംഘത്തിലെ ഉദ്യോഗസ്ഥനായിരുന്ന ഹർപ്രീത് സിങ്ങിനെ അടിയന്തരമായി മോചിപ്പിക്കുന്നത്.

2003 ഒക്ടോബറിൽ ദലൈലാമയുടെ ഒരു പരിപാടിയിൽ പങ്കെടുക്കാനായി രാഷ്ട്രപതി ഭവന് പിന്നിലുള്ള ബുദ്ധ ജയന്തി പാർക്കിലെത്തിയപ്പോഴാണ് വിദ്യാർഥിനി പീഡിപ്പിക്കപ്പെട്ടത്. കേസിൽ ഹർപ്രീത് സിങ്, സതേന്ദർ സിങ്, കുൽദീപ് സിങ്, മുനേഷ് കുമാർ എന്നിവരെ 2009ൽ കോടതി കുറ്റക്കാരെന്ന് കണ്ട് ശിക്ഷിച്ചു. 2012ൽ ഡൽഹി ഹൈക്കോടതി ഹർപ്രീത് സിങ്ങിന്റെ ജീവപര്യന്തം ശരിവച്ചു. തുടർന്ന് വർഷങ്ങളായി ഇയാൾ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group