വിതുരയിൽ അഞ്ച് പെൺകുട്ടികൾ ജീവനൊടുക്കിയ സംഭവം; കഞ്ചാവുള്‍പ്പെടെ നല്‍കി ലൈംഗിക ചൂഷത്തിനിരയാക്കിയെന്ന് പൊലീസ്; സംഭവത്തിൽ വീണാ ജോര്‍ജ് അന്വേഷണ റിപ്പോര്‍ട്ട് തേടി

Spread the love

സ്വന്തം ലേഖകൻ
തിരുവനന്തപുരം: വിതുരയില്‍ പെണ്‍കുട്ടികള്‍ ജീവനൊടുക്കിയ സംഭവത്തില്‍ മന്ത്രി വീണാ ജോര്‍ജ് അന്വേഷണ റിപ്പോര്‍ട്ട് തേടി.

വനിത ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടാണ് റിപ്പോര്‍ട്ട് തേടിയത്. തിരുവനന്തപുരം ജില്ലയിലെ വിതുര, പെരിങ്ങമല പഞ്ചായത്തുകളില്‍ നാല് മാസത്തിനിടെ 18 വയസിന് താഴെയുള്ള അഞ്ച് പേരാണ് ജീവനൊടുക്കിയത്.

രണ്ട് പേര്‍ ജീവനൊടുക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. പെണ്‍കുട്ടികളെ കഞ്ചാവുള്‍പ്പെടെ നല്‍കി ലൈംഗിക ചൂഷത്തിനിരയാക്കിയെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെണ്‍കുട്ടികളെ പ്രണയം നടിച്ച്‌ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. രണ്ടു മാസത്തിനിടെ അഞ്ച് പെണ്‍കുട്ടികളാണു പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയത്.