അത്തര്‍ വില്‍ക്കാൻ എത്തുന്നത് പതിവായി; കുട്ടിയുമായി പരിചയം സ്ഥാപിച്ച്‌ പീഡത്തിന് ഇരയാക്കി; പത്തുവയസുകാരനെ പീഡിപ്പിച്ച കേസില്‍ വയോധികൻ അറസ്റ്റില്‍

Spread the love

മലപ്പുറം: പത്തുവയസുകാരനെ ശാരീരികമായി പീഡിപ്പിച്ച കേസില്‍ വയോധികൻ അറസ്റ്റില്‍.

ചുങ്കത്തറ സ്വദേശിയായ മുഹമ്മദലിയാണ് അറസ്റ്റിലായത്.
ആശുപത്രിയില്‍ വച്ച്‌ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് കുട്ടി പീഡനം വിവരം പുറത്തു പറഞ്ഞത്.

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ദിവസമാണ് കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയനായത്. 2018 മുതല്‍ ചുങ്കത്തറ സ്വദേശിയായ മുഹമ്മദലി കുട്ടിയെ പീഡനത്തിന് ഇരയാക്കി വരികയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അത്തർ കച്ചവടക്കാരനാണ് മുഹമ്മദലി. കുട്ടിയെ പഠനത്തിനായി പ്രവേശിപ്പിച്ച സ്ഥാപനത്തില്‍ ഇയാള്‍ അത്തർ വില്‍ക്കാൻ എത്തുന്നത് പതിവായിരുന്നു. തുടർന്നാണ് കുട്ടിയുമായി പരിചയം സ്ഥാപിച്ച്‌ പീഡത്തിന് ഇരയാക്കിയത്.

ആശുപത്രി അധികൃതർ നല്‍കിയ പരാതിയിലാണ് വണ്ടൂർ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.