
പട്ന: മൂന്ന് വയസ്സുകാരിയെ അമ്മാവനും രണ്ട് സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. പട്‌നയില്‍ വെള്ളിയാഴ്ച രാത്രി ആണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. പെണ്‍കുട്ടിയുടെ അമ്മ പറയുന്നതനുസരിച്ച്, കുട്ടി വീട്ടില്‍ ഉറങ്ങുകയായിരുന്നപ്പോള്‍ മയക്കുമരുന്നിന് അടിമയായ അമ്മാവൻ കുട്ടിയെ എടുത്ത് 500 മീറ്റർ അകലെയുള്ള പാടത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ പ്രതികള്‍ കുട്ടിയെ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു.
കുഞ്ഞിനെ അന്വേഷിച്ചെത്തിയ ആളുകള്‍ കണ്ടത് രക്തം വാർന്ന് കിടക്കുന്നതാണ്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചു. പെണ്‍കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രധാന പ്രതിയായ 22കാരനായ അമ്മാവനെയും ഒരു സുഹൃത്തിനെയും അറസ്റ്റ് ചെയ്തത്. ഒളിവിലുള്ള മൂന്നാമത്തെ പ്രതിക്കായി തിരച്ചില്‍ തുടരുകയാണ്. തെളിവുകള്‍ ശേഖരിക്കുന്നതിനായി ഫോറൻസിക് സംഘം കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിച്ചു. പ്രതികള്‍ക്ക് എത്രയും വേഗം ശിക്ഷ ഉറപ്പാക്കുന്നതിനായി കുട്ടിയുടെയും അമ്മയുടെയും മൊഴികള്‍ കോടതിയില്‍ രേഖപ്പെടുത്തുമെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.


