
പത്തനംതിട്ട: പത്തനംതിട്ടയിൽ സി പി എം പ്രാദേശിക നേതാവ് വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപണം. റാന്നി സ്വദേശി, സിപിഎം ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡൻ്റുമായ അലന്‍ മാത്യുവിനെതിരെയാണ് പരാതി.
വിവാഹ വാഗ്ദാനം നല്‍കി തുടര്‍ച്ചയായി ദുരുപയോഗം ചെയ്തുവെന്നാണ് പരാതിക്കാരി ആരോപിച്ചിരിക്കുന്നത്. ആത്മഹത്യക്ക് ശ്രമിച്ച പരാതിക്കാരിയെ പത്തനംതിട്ടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിവരം പുറത്തായതിന് പിന്നാലെ അലന്‍ മാത്യുവിനെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും നീക്കിയെന്ന് സിപിഎം അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിരിക്കെ ഉയർന്നുവന്ന പരാതി സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


