പിണറായി വിജയന് 45 ലക്ഷം രൂപയുടെ നിക്ഷേപം; സ്വന്തമായി 78 സെന്‍റ് ഭൂമി; ഭാര്യ കമലയ്ക്ക് 60 ലക്ഷം രൂപയുടെ നിക്ഷേപം; 17 സെന്‍റ് ഭൂമി; മുഖ്യമന്ത്രിയുടെ സ്വത്ത് വിവരങ്ങള്‍ ഇങ്ങനെ….!

Spread the love

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് 45,35,620 രൂപയുടെ നിക്ഷേപമെന്ന് സത്യവാങ്മൂലം.

video
play-sharp-fill

പിണറായി വിജയന്‍റെ പേരില്‍ 78 സെന്‍റ് ഭൂമിയുണ്ടെന്നും നാമനിർദ്ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

ഭാര്യ കമലയ്ക്ക് 60,58,442 രൂപയുടെ നിക്ഷേപമുണ്ടെന്നും 17 സെന്‍റ് ഭൂമിയുടെ സ്വത്തുണ്ടെന്നും സത്യവാങ്മൂലത്തിലുണ്ട്. ഇരുവരുടെയും പേരില്‍ ബാധ്യതകള്‍ ഒന്നുമില്ലെന്നും പിണറായി വിജയന്‍ സമര്‍പ്പിച്ച സത്യവാങ്മൂലം വ്യക്തമാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ധർമ്മടം മണ്ഡലത്തില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പിണറായി വിജയൻ ഇന്ന് രാവിലെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത്. 11 മണിയോടെ തലശ്ശേരി സബ് റജിസ്ട്രാർ ഓഫീസിലെത്തി റിട്ടേണിങ് ഓഫിസർ സച്ചിൻ കൃഷ്ണയ്ക്ക് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.

സിപിഎം നേതാക്കളായ ഇ പി ജയരാജൻ, എ എൻ ഷംസീർ, കെ കെ രാഗേഷ് തുടങ്ങിയവരും എല്‍ഡിഎഫ് നേതാക്കളും പിണറായി വിജയനൊപ്പമെത്തിയിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പറയാനുണ്ട് പിന്നെ പറയാം എന്ന് പറഞ്ഞാണ് മുഖ്യമന്ത്രി മടങ്ങിയത്. ധർമ്മടം നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുത്ത ശേഷം മുഖ്യമന്ത്രി വൈകിട്ട് മലപ്പുറത്തേക്ക് തിരിക്കും.