മദ്യം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; രണ്ടാനമ്മയുടെ പിതാവിന് ജീവപര്യന്തം തടവും 1,57000 രൂപ പിഴയും ; ഇതിനു കൂട്ടുനിന്ന രണ്ടാനമ്മയുടെ മാതാവിന് 48 വർഷം തടവ്.

Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

മട്ടന്നൂർ : പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ മദ്യംനല്‍കി പീഡിപ്പിച്ച കേസില്‍ കുട്ടിയുടെ രണ്ടാനമ്മയുടെ പിതാവിന് ജീവപര്യന്തം തടവ്.

2019-ല്‍ കരിക്കോട്ടക്കരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പോക്‌സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവിന് പുറമേ 1,57,000 രൂപ പിഴയും മട്ടന്നൂര്‍ പോക്‌സോ അതിവേഗ കോടതി വിധിച്ചു. കൂടാതെ വിവിധ വകുപ്പുകളിൽ 43 വര്‍ഷം തടവും വിധിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയെ പീഡിപ്പിക്കാൻ കൂട്ടുനിന്ന രണ്ടാനമ്മയുടെ മാതാവിന് 48 വര്‍ഷം തടവും 1,35,000 രൂപയുമാണ് കോടതി വിധിച്ചത്. പീഡനം മറച്ചുവെച്ചന്ന കുറ്റത്തിൽ കുട്ടിയുടെ രണ്ടാനമ്മയ്ക്ക് കോടതി കഴിയുംവരെ തടവും 5000 രൂപ പിഴയും മട്ടന്നൂര്‍ പോക്‌സോ കോടതി ജഡ്ജി അനിറ്റ് ജോസഫ് വിധിച്ചു.

പെണ്‍കുട്ടി സ്വന്തം വീട്ടില്‍വച്ചാണ് പീഡനത്തിനിരയായത്. കുട്ടിയുടെ രണ്ടാനമ്മയുടെ മാതാപിതാക്കള്‍ മദ്യം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്. പിഴത്തുകയില്‍ 2,50,000 രൂപ ഇരയ്ക്ക് നഷ്ടപരിഹാരമായി നല്‍കണം.

കരിക്കോട്ടക്കരി എസ്‌ഐ. ശിവൻ ചോടോത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഡിവൈ.എസ്‌പി. സജേഷ് വാഴാളപ്പില്‍ ആണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.വി. ഷീന ഹാജരായി.