പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്ക് മരുന്ന് നൽകി പീഡിപ്പിച്ചു : രണ്ടു പേർ പിടിയിൽ

Spread the love

ക്രൈം ഡെസ്ക്

പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്ക് മരുന്ന് നൽകി പീഡിപ്പിച്ച കേസിൽ രണ്ടു യുവാക്കൾ പിടിയിലായി. തൃത്താല കറുകപുത്തൂരിലാണ് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.

മയക്കുമരുന്ന് നൽകി പെൺകുട്ടിയെ യുവാക്കളുടെ സംഘം പീഡിപ്പിച്ചതായാണ് പരാതി. സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്.
കൂടുതൽ പേരെ പൊലീസ് ചോദ്യം ചെയ്തു വരുന്നതായാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചാലിശ്ശേരി സ്വദേശികളാണ് പൊലീസ് പിടിയിൽ ഉളളതെന്നാണ് ലഭിക്കുന്ന വിവരം. പെൺകുട്ടിയെ പരിചയപ്പെട്ട സംഘം പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോകുകയും , മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയുമായിരുന്നു എന്നാണ് പരാതി. അന്വേഷണം നടന്നുവരികയാണയെന്നാണ് ചാലിശ്ശേരി പൊലീസ് വ്യക്തമാക്കിയത്.