സ്വന്തം ലേഖകൻ
എറണാകുളം: വായിൽ റബ്ബർ പന്ത് തിരുകി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം. ഞായറാഴ്ച പുലർച്ചെ ആയിരുന്നു സംഭവം. കിഴക്കമ്പലം പട്ടിമറ്റം കുമ്മനോടുള്ള വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്.
വീടിന്റെ മുൻവശത്തെ വാതിലിലൂടെ അതിക്രമിച്ചു കയറിയ പ്രതി, വീട്ടമ്മയെ ബലമായി പിടിച്ചു തളളിയശേഷം റബ്ബർ പന്ത് വായിൽ തിരുകി കീഴ്പ്പെടുത്താൻ ശ്രമിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുതറിമാറിയ ഇവർ കനത്ത മഴയ്ക്കിടെ വീടിനു പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതി പുറത്തേക്ക് വന്ന് ഇരുട്ടിൽ മറഞ്ഞുവെന്ന് വീട്ടമ്മ പൊലീസിനോട് പറഞ്ഞു.
പ്രതിക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. മഴക്കോട്ട് കൊണ്ട് മുഖം മറച്ചയാളാണ് പീഡിപ്പിക്കാൻ ശ്രമിച്ചതെന്നാണ് വീട്ടമ്മയുടെ മൊഴി. മുഖം ഭിത്തിയിലിടിച്ച് ഇവർക്ക് പരിക്കേറ്റിട്ടുണ്ട്.
ഇവർ താമസിക്കുന്ന വീടിന്റെ തൊട്ടടുത്ത് തന്നെയാണ് മകളും കുടുംബവും താമസിക്കുന്നത്. മഴയായതിനാൽ ബഹളം വച്ചെങ്കിലും ആരും കേട്ടില്ല.
മുൻ പരിചയമുള്ളയാളായിരിക്കാം ആക്രമിച്ചതെന്നാണ് പൊലീസ് നിഗമനം. പ്രധാന വഴിയിൽനിന്ന് ഒരു കിലോമീറ്ററോളം ഉള്ളിലാണ് വീട്ടമ്മയുടെ വീട്.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തിയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.