
ഏഴാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 22 കാരന് 61 വർഷം തടവ്
കൊട്ടാരക്കരയിൽ ഏഴാം ക്ലാസ്സുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗീകമായി പീഡിപ്പിച്ച കേസിൽ പ്രതി 22 വയസ്സുകാരൻ കടക്കൽ ഇടത്തറ തോട്ടത്ത് വിള നീരജിന് 61 വർഷം കഠിന തടവും 67500 രൂപ പിഴയും വിധിച്ച് കൊട്ടാരക്കര ഫാസ്റ്റ് ട്രാക് കോടതി.
2022 ജൂൺ മാസം ആണ് പ്രസ്തുത സംഭവം. ഏഴാം ക്ലാസ്സുകാരിയുടെ വീട്ടിൽ പ്രതി അതിക്രമിച്ചു കയറുകയും ലൈഗീകമായി പീഡിപ്പിക്കുകയും അതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.സംഭവം പുറത്തു പറഞ്ഞാൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപെടുത്തുകയും ചെയ്തു.
കടക്കൽ എസ് ഐ പി എസ് രാജേഷാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപാത്രം സമർപ്പിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0