
മുംബൈ : സ്കൂൾ വിദ്യാർത്ഥിയെ പീഡിപ്പിച്ച അധ്യാപിക പോലീസ് പിടിയിൽ. കഴിഞ്ഞ ശനിയാഴ്‌ചയാണ് നാല്‍പ്പതുകാരിയായ അദ്ധ്യാപിക അറസ്റ്റിലായത്. ഹയർ സെക്കൻഡറി അദ്ധ്യാപികയായ ഇവർ വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണ്. 2023 ഡിസംബറില്‍ സ്‌കൂള്‍ വാർഷികത്തിനായി നൃത്ത ഗ്രൂപ്പുകള്‍ തിരിക്കുന്നതിനിടെയാണ് അദ്ധ്യാപികയ്‌ക്ക് ഈ ആൺ കുട്ടിയോട് ആകർഷണം തോന്നുന്നത്. പിന്നീട് 2024 ജനുവരിയില്‍ ഇവർ ആദ്യമായി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.
പല തവണ ആണ്‍കുട്ടി ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. ഇതോടെ അദ്ധ്യാപിക അവരുടെ പെണ്‍സുഹൃത്തിനെക്കൊണ്ട് കുട്ടിയെ വിളിപ്പിക്കുകയും മുതിർന്ന സ്‌ത്രീകളും കൗമാരക്കാരായ ആണ്‍കുട്ടികളും തമ്മിലുള്ള ബന്ധം സാധാരണമാണെന്ന് പറയിപ്പിക്കുകയും ചെയ്‌തു. മാത്രമല്ല, കുട്ടിയും അദ്ധ്യാപികയും നല്ല ചേർച്ചയാണെന്നും അവർ പറഞ്ഞ് ധരിപ്പിച്ചു. ഇതോടെ കുട്ടി അദ്ധ്യാപികയെ കാണാൻ തയ്യാറായി.
അദ്ധ്യാപിക ആണ്‍കുട്ടിയെ അവരുടെ കാറില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തെത്തി വസ്‌ത്രം അഴിപ്പിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ കുട്ടിക്ക് അമിതമായ ഉത്കണ്ഠ അനുഭവപ്പെട്ടപ്പോള്‍ അത് മാറാനുള്ള ഗുളികയും അദ്ധ്യാപിക നല്‍കി. ശേഷം അദ്ധ്യാപിക അവനെ തെക്കൻ മുംബയിലെ വിവിധ പഞ്ചനക്ഷത്ര ഹോട്ടലുകളിലും എത്തിച്ച് ലൈംഗിക ബന്ധത്തിലേർപ്പെടാൻ തുടങ്ങി. ഈ സമയത്ത് കുട്ടിക്കവർ മദ്യം നല്‍കുമായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നീട് കുട്ടിയുടെ പെരുമാറ്റത്തിലുണ്ടായ മാറ്റങ്ങള്‍ കണ്ട് മാതാപിതാക്കള്‍ ചോദിച്ചപ്പോഴാണ് സത്യം തുറന്നുപറഞ്ഞത്. എന്നാല്‍, പ്ലസ് ടു കഴിഞ്ഞ് സ്‌കൂളില്‍ നിന്നിറങ്ങാൻ മാസങ്ങള്‍ മാത്രമുള്ളതിനാല്‍ അവർ ക്ഷമിച്ചു. പക്ഷേ, പരീക്ഷ കഴിഞ്ഞിറങ്ങിയ കുട്ടി വിഷാദരോഗത്തിനടിമയായി. എന്നിട്ടും കുട്ടിയെ വെറുതേവിടാൻ തയ്യാറാകാത്ത അദ്ധ്യാപിക മറ്റൊരാളെക്കൊണ്ട് അവനെ വിളിപ്പിച്ചു. ഇതോടെയാണ് വീട്ടുകാർ പൊലീസിനെ സമീപിച്ചത്. അദ്ധ്യാപികയുടെ സുഹൃത്തിനെയും പൊലീസ് പ്രതി ചേർത്തിട്ടുണ്ട്.